കണ്ണൂരിൽ പേവി​ഷ​ബാ​ധ​; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ഞ്ചു വ​യ​സ്സു​കാ​ര​ന്റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

കണ്ണൂരിൽ പേവി​ഷ​ബാ​ധ​; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ഞ്ചു വ​യ​സ്സു​കാ​ര​ന്റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു
Jun 26, 2025 08:40 AM | By VIPIN P V

പ​യ്യ​ന്നൂ​ർ: (truevisionnews.com) പേവി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ഞ്ചു വ​യ​സ്സു​കാ​ര​ന്റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ന്റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പ് പ​റ​ഞ്ഞു.

മു​ഖ​ത്ത് ക​ടി​യേ​റ്റ​തി​നാ​ലാ​ണ് വാ​ക്സി​ൻ ന​ൽ​കി​യി​ട്ടും പേ ​വി​ഷ​ബാ​ധ​യു​ണ്ടാ​വാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ബാ​ല​ന്റെ ക​ണ്ണി​ന് സ​മീ​പ​ത്തും മ​റ്റും ക​ടി​യേ​റ്റി​രു​ന്നു. ഇ​തി​ലൂ​ടെ വൈ​റ​സ് പെ​ട്ടെ​ന്ന് ത​ല​ച്ചോ​റി​ലെ​ത്തി​യ​താ​ണ് വി​ഷ​ബാ​ധ​ക്ക് കാ​ര​ണ​മാ​യ​ത്. കാ​ലു​ക​ളി​ലോ കൈ​ക​ളി​ലോ ആ​ണ് ക​ടി​യേ​റ്റ​തെ​ങ്കി​ൽ വാ​ക്സി​ൻ ന​ൽ​കി​യാ​ൽ വി​ഷ​ബാ​ധ​യേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. 28 ദി​വ​സ​മെ​ടു​ത്ത് നാ​ലു ത​വ​ണ​യാ​യാ​ണ് വാ​ക്സി​ൻ ന​ൽ​കി വ​രു​ന്ന​ത്. ഈ ​നാ​ലു ഡോ​സ് പൂ​ർ​ണ​മാ​യും ന​ൽ​കി​യാ​ൽ മാ​ത്ര​മെ ശ​രീ​ര​ത്തി​ന് പ്ര​തി​രോ​ധ​ശേ​ഷി ല​ഭി​ക്കു​യു​ള്ളു.

എ​ന്നാ​ൽ, ക​ഴു​ത്തി​ന് മു​ക​ളി​ൽ ക​ടി​യേ​റ്റാ​ൽ 28 ദി​വ​സ​ത്തി​ന​കം വൈ​റ​സ് ത​ല​ച്ചോ​റി​ലെ​ത്തു​ന്ന​താ​ണ് സ്ഥി​തി ഗു​രു​ത​ര​മാ​വാ​ൻ കാ​ര​ണ​മാ​വു​ന്ന​ത്. ക​ഴി​ഞ്ഞ 18നാ​ണ് ക​ണ്ണൂ​ർ പ​യ്യാ​മ്പ​ല​ത്ത് പേവി​ഷ​ബാ​ധ​യേ​റ്റ നി​ല​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ബാ​ല​നെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. നാ​യ​യു​ടെ ക​ടി​യേ​റ്റ കു​ട്ടി​ക്ക് വാ​ക്സി​ൽ ന​ൽ​കി​യി​ട്ടും വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​രി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി 60 ഓ​ളം പേ​രെ നാ​യ ക​ടി​ച്ചി​രു​ന്നു. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ത​ന്നെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടും രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തു​ക​യും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യും ചെ​യ്യു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ഭീ​തി​യു​ള​വാ​ക്കു​ന്നു.

rabies five year old boy remains critical condition

Next TV

Related Stories
പണം നിക്ഷേപിച്ചാൽ ഇരട്ടിപ്പിക്കാം; കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44 കോടി

Jun 26, 2025 01:19 PM

പണം നിക്ഷേപിച്ചാൽ ഇരട്ടിപ്പിക്കാം; കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44 കോടി

കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44...

Read More >>
കണ്ണൂരിൽ തിരയിൽപ്പെട്ട് പതിനെട്ടുകാരനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി

Jun 26, 2025 08:12 AM

കണ്ണൂരിൽ തിരയിൽപ്പെട്ട് പതിനെട്ടുകാരനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി

ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽപ്പെട്ട്...

Read More >>
റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം;  ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു

Jun 25, 2025 08:51 AM

റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം; ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു

മട്ടന്നൂർ-ഇരിട്ടി റോഡിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ...

Read More >>
കണ്ണൂരിൽ വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ട യുവതി മരിച്ചു

Jun 24, 2025 09:38 PM

കണ്ണൂരിൽ വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ട യുവതി മരിച്ചു

വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കാണപ്പെട്ട യുവതി...

Read More >>
Top Stories