ലോറിയിൽ തടി കയറ്റുന്നതിനിടെ കാൽ വഴുതി വീണു; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

ലോറിയിൽ തടി കയറ്റുന്നതിനിടെ കാൽ വഴുതി വീണു; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
Jun 28, 2025 01:07 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ലോറിയിൽ തടി കയറ്റുന്നതിനിടെ വഴുതിവീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിരുവനന്തപുരം വെണ്ണിയൂർ നെല്ലിവിള പ്ലാവിള സ്വദേശി ബൈജു (46) ആണ് മരിച്ചത്. കഴിഞ്ഞ 25-ാം തീയ്യതി വെണ്ണിയൂർ കാട്ടുകുളം ജംഗ്ഷനിലുള്ള കോട്ടുകാൽ സ്വദേശി ശ്രീലാലിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ മരം മുറിച്ച ശേഷം തടി ചുമന്ന് ലോറിയിൽ കയറ്റുന്നതിനിടയിൽ സിമന്റ് തറയിൽ വഴുതി വീഴുകയായിരുന്നു.

വീഴ്ചയിൽ തടി തലയിൽ അടിച്ച് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ബൈജുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ഉച്ചയോടെയാണ് ബൈജു മരിച്ചത്. ഭാര്യ - ലാജിമോൾ. മക്കൾ - അശ്വതി, അരുൺ. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

Worker undergoing treatment died after slipping and falling while loading timber into lorry

Next TV

Related Stories
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു;  പൊലീസ് അന്വേഷണം ആരംഭിച്ചു

Jul 18, 2025 07:30 PM

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം...

Read More >>
കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

Jul 7, 2025 10:03 PM

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു, നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ...

Read More >>
'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

Jul 7, 2025 07:36 PM

'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22...

Read More >>
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

Jul 6, 2025 07:37 PM

തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

കഠിനംകുളത്ത് പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ...

Read More >>
Top Stories

//Truevisionall