അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു; മണിമല നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു; മണിമല നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക
Jun 28, 2025 01:00 PM | By Susmitha Surendran

(truevisionnews.com) ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ (കല്ലൂപ്പാറ സ്റ്റേഷന്‍) കേന്ദ്ര ജല കമ്മീഷന്‍ (CWC) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.

യാതൊരു കാരണവശാലും ഈ നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ നേരത്തെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

ഓറഞ്ച് അലർട്ട്

പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ {വള്ളംകുളം}

മഞ്ഞ അലർട്ട്

പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, കോന്നി GD സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ – CWC)

എറണാകുളം : മൂവാറ്റുപുഴ (മൂവാറ്റുപുഴ സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ)

തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ)

വയനാട് : കബനി (കേലോത്ത്കടവ് സ്റ്റേഷൻ, മൊതക്കര സ്റ്റേഷൻ-CWC)


Water level rising dangerously people banks Manimala River should cautious

Next TV

Related Stories
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, 135.85 അടിയിലെത്തി

Jun 28, 2025 04:38 PM

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, 135.85 അടിയിലെത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.85 അടിയായി...

Read More >>
വീട്ടില്‍ നിന്നിറങ്ങിയത് മദ്രസയിലേക്കെന്ന് പറഞ്ഞ്; ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തിൽ വീണ് 11-കാരൻ ഒഴുകിപ്പോയി,  രക്ഷപ്പെട്ടത് ചില്ലയിൽ കുടുങ്ങി

Jun 28, 2025 03:45 PM

വീട്ടില്‍ നിന്നിറങ്ങിയത് മദ്രസയിലേക്കെന്ന് പറഞ്ഞ്; ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തിൽ വീണ് 11-കാരൻ ഒഴുകിപ്പോയി, രക്ഷപ്പെട്ടത് ചില്ലയിൽ കുടുങ്ങി

ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ പതിനൊന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു....

Read More >>
കോഴിക്കോട് പത്തൊൻപത് പേരെ കടിച്ച തെരുവുനായക്ക്  പേ വിഷബാധ സ്ഥിരീകരിച്ചു

Jun 28, 2025 03:29 PM

കോഴിക്കോട് പത്തൊൻപത് പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് പത്തൊൻപത് പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ...

Read More >>
Top Stories










Entertainment News