പനിബാധിച്ച് മരിച്ചയാൾക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

പനിബാധിച്ച് മരിച്ചയാൾക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
Jun 24, 2025 08:12 PM | By Susmitha Surendran

തൃശൂർ: ( truevisionnews.com) അതിരപ്പള്ളിയിൽ പനിബാധിച്ച് മരിച്ചയാൾക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാൽ ഉന്നതിയിലെ രാമനാണ് (42) ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്.

തൃശൂർ മെഡിക്കൽ കോളജിൽ തിങ്കളാഴ്ച നടത്തിയ പോസ്റ്റുമോർട്ടത്തിൽ പേവിഷ ബാധയാണോയെന്ന് ഡോക്ടർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

എന്നാൽ, എങ്ങനെ പേവിഷ ബാധയേറ്റു എന്നതിൽ വ്യക്തതയില്ല. വാഴച്ചാൽ ഉന്നതിയിൽ താമസക്കാരനായ രാമൻ വനത്തിലടക്കം പോകുന്നയാളാണ്. പ്രദേശത്ത് വലിയ രീതിയിൽ തെരുവുനായ ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുരങ്ങിൽ നിന്നും പേവിഷ ബാധയേൽക്കാനുള്ള സാധ്യതയും അധികൃതകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

person who died fever Athirapally confirmed rabies.

Next TV

Related Stories
 സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

Jun 24, 2025 08:56 PM

സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ്...

Read More >>
കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീണു; ഗായത്രിപ്പുഴയിൽ വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു

Jun 24, 2025 05:51 PM

കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീണു; ഗായത്രിപ്പുഴയിൽ വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു

പാലക്കാട് ഗായത്രിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു....

Read More >>
ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ

Jun 24, 2025 04:47 PM

ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ

കൊല്ലത്ത് പതിനാലുകാരി ഏഴ് മാസം ഗർഭിണി; 19 വയസ്സുകാരൻ...

Read More >>
Top Stories










Entertainment News