കടയിൽ പോകുന്നതിനിടെ നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതി

കടയിൽ പോകുന്നതിനിടെ നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതി
Jun 24, 2025 07:22 AM | By Athira V

ബെംഗളൂരു: ( www.truevisionnews.com) നടുറോഡിൽ യുവതിയെ ഒരു സംഘം ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതി. ബെംഗളൂരുവിൽനിന്നു 12 കി.മീ അകലെയുള്ള രേണുക യെല്ലമ്മ ലേയൗട്ടിലാണ് സംഭവം.

യുവതിയെ സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതിയുടെ പരാതിയിൽ ബാനര്ഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ ആക്രമിച്ച സംഘവും പരാതി നൽകി. യുവതിയുടെ സുഹ‍ൃത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണു സംഭവം. കടയിൽ പോകാനായി പുറത്തിറങ്ങിയതായിരുന്നു യുവതി. അതിനിടെ ഒരു സംഘം എത്തി യുവതിയെ തടയുകയും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയുമായിരുന്നു. കൂട്ടത്തിലൊരാൾ യുവതിയെ അടിക്കുകയും ചെയ്യുന്നതു ദൃശ്യങ്ങളിലുണ്ട്.

‘‘ഇന്നലെ കടയിൽ പോകുന്നതിനിടെ റോഡിൽ ഒരു സംഘം എന്നെ തടഞ്ഞുനിർത്തുകയും ദേഹത്തു തൊടുകയും ചെയ്തു. ലൈംഗികമായി ആക്രമിക്കാനും ശ്രമിച്ചു. എന്നെ സഹായിക്കാൻ എത്തിയവരെയും എന്നെയും അവർ അടിച്ചു. അവർ ലഹരിയിലായിരുന്നെന്നാണു സംശയിക്കുന്നത്’’– യുവതി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ യുവതി സഹായത്തിനായി വിളിച്ച സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തു. സംഘത്തിലുള്ള ഒരാളെ യുവാവ് മർദിച്ചിരുന്നു. ‘‘യുവതിയെ സഹായിക്കാൻ ശ്രമിച്ച ജിം ട്രെയിനർ ഞങ്ങളുടെ കസ്റ്റഡിയിലാണ്. പ്രധാന പ്രതി ആശുപത്രിയിലാണ്’’– ബെംഗളൂരു റൂറൽ എസ്‍പി സി.കെ.ബാബ പറഞ്ഞു.

woman allegedly attacked sexually assaulted group middle road

Next TV

Related Stories
'ജാഗ്രത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

Jun 24, 2025 06:26 AM

'ജാഗ്രത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

അമേരിക്കയുടെ സൈനിക താവളം ലക്ഷ്യമാക്കി ദോഹയിലേക്ക് ഇറാൻ മിസൈൽ...

Read More >>
സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക്  ദാരുണാന്ത്യം

Jun 23, 2025 05:07 PM

സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ബോംബ് സ്‌ഫോടനത്തില്‍ കൗമാരക്കാരി...

Read More >>
യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ -  പ്രിയങ്ക ഗാന്ധി

Jun 23, 2025 04:11 PM

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ - പ്രിയങ്ക ഗാന്ധി

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം- പ്രിയങ്ക...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jun 23, 2025 01:56 PM

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം-രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു...

Read More >>
Top Stories