പതിവ് തെറ്റിയില്ല, കണ്ണെത്താ ദൂരത്തോളം ആമ്പല്‍പ്പൂക്കള്‍...; സഞ്ചാരികളെ കാത്ത് മലരിക്കലിലെ ആമ്പൽ വസന്തം

പതിവ് തെറ്റിയില്ല, കണ്ണെത്താ ദൂരത്തോളം ആമ്പല്‍പ്പൂക്കള്‍...; സഞ്ചാരികളെ കാത്ത് മലരിക്കലിലെ ആമ്പൽ വസന്തം
Jun 24, 2025 08:56 PM | By Jain Rosviya

കോട്ടയം: സഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്ന ഒന്നാണ് ആമ്പല്‍പ്പൂക്കള്‍. അവരെ കാത്തിരിക്കുകയാണ് കോട്ടയം ജില്ലയിലെ മലരിക്കൽ. മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം നിറഞ്ഞിരിക്കുകയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പൂ വിരിയുന്നത്‌. കണ്ണും മനസും നിറയ്ക്കുന്ന കാഴ്ച കാണാൻ പതിവ് തെറ്റാതെ നിരവധി സഞ്ചാരികളാണ് മലരിക്കലേക്ക് എത്തുന്നത്.

തിരുവാര്‍പ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒന്‍പതിനായിരം, 950 ഏക്കറുള്ള തിരുവായിക്കരി പാടശേഖരത്താണ് ആമ്പലുകള്‍ വിരിയുന്നത്. എല്ലാ വര്‍ഷവും കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പല്‍ കിളിര്‍ത്തുടങ്ങുന്നത്. ഒക്ടോബര്‍ പകുതി മുതല്‍ മാര്‍ച്ച് വരെ നെല്‍കൃഷിയായിരിക്കും. രാവിലെ 6 മുതല്‍ 10 വരെയാണു മലരിക്കലില്‍ ആളുകള്‍ എത്തുന്നത്. പത്തുമണിക്ക് ശേഷം പൂക്കള്‍ വാടും.

പിങ്ക് നിറത്തിലുള്ള പരവതാനി പോലെ വിരിഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂക്കൾ കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി പേരാണ് മലരിക്കലിലേക്ക് എത്തുന്നത്. വഞ്ചിയിൽ ഇരുന്ന് പാടത്തിൽ ആമ്പൽപൂക്കൾക്കിടയിലിരുന്ന് ഫോട്ടോ എടുക്കാനായി വരുന്നവരും കുറവല്ല.പിറന്നാൾ ഫോട്ടോകൾ മുതൽ കല്യാണ ഫോട്ടോയും സേവ് ദ ഡേറ്റും ബേബി ഷവർ ഫോട്ടോയും ഫാഷൻ ഫോട്ടോ ഷൂട്ട് വരെ ഇവിടെ നടക്കാറുണ്ട്.

കോട്ടയത്ത് നിന്ന് ഇല്ലിക്കല്‍ കവലയില്‍ എത്തി തിരുവാര്‍പ്പ് റോഡില്‍ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കല്‍. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാല്‍ കാഞ്ഞിരം മലരിക്കലില്‍ എത്തിച്ചേരാം. കോട്ടയം ടൂർ പാക്കേജുകൾ

water lily season Malarikkal kottayam

Next TV

Related Stories
കുളിര് കോരാൻ  റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്

Jul 14, 2025 04:04 PM

കുളിര് കോരാൻ റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,500 അടി ഉയരത്തിലാണ് പൈതൽ മല സ്ഥിതി...

Read More >>
പൊന്നിൻ വസന്തം....! ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര തിരിച്ചാലോ?

Jul 13, 2025 05:44 PM

പൊന്നിൻ വസന്തം....! ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര തിരിച്ചാലോ?

ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര...

Read More >>
അപ്പൊ എങ്ങനാ....പോവാലേ? മഴക്കാലം ആസ്വദിക്കാൻ വേഗം വിട്ടോ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം കാണാൻ

Jul 4, 2025 07:24 PM

അപ്പൊ എങ്ങനാ....പോവാലേ? മഴക്കാലം ആസ്വദിക്കാൻ വേഗം വിട്ടോ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം കാണാൻ

പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടത്തിലേക്കൊരു യാത്ര...

Read More >>
Top Stories

//Truevisionall