കണ്ണൂരിൽ നിന്ന് വന്നത് രണ്ട് ദിവസം മുൻപ്; എറണാകുളത്ത് യുവതി വീട്ടിൽ ജന്മം നൽകിയ ഇരട്ടക്കുട്ടികൾ മരിച്ചു

കണ്ണൂരിൽ നിന്ന് വന്നത് രണ്ട് ദിവസം മുൻപ്;  എറണാകുളത്ത് യുവതി വീട്ടിൽ ജന്മം നൽകിയ ഇരട്ടക്കുട്ടികൾ മരിച്ചു
Jun 24, 2025 10:50 PM | By Susmitha Surendran

കിഴക്കമ്പലം: (truevisionnews.com ) അസം സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ചു. വൈകിട്ട് 3 മണിയോടെ പെരിങ്ങാല പോത്തനാംപറമ്പിലെ വീട്ടിലായിരുന്നു പ്രസവം. രണ്ടു ദിവസം മുൻപ് കണ്ണൂരിൽ നിന്നുവന്ന മജിത കാത്തുവാണു (25) വാടക വീട്ടിൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. മാസം തികയാതെയായിരുന്നു പ്രസവം.

സംഭവം അറിഞ്ഞ് ആശാവർക്കറായ സുനിത ഇടപെട്ട് കുട്ടികളെയും മാതാവിനെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൺകുട്ടി മരിച്ചിരുന്നു. പെൺകുട്ടിക്കു ജീവൻ ഉണ്ടെന്നു കണ്ടതോടെ പെൺകുട്ടിയെ എറണാകുളം മെഡിക്കൽ കോളജിൽ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴരയോടെ മരണം സംഭവിച്ചു.

യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. മജിത കാത്തു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്ലൈവുഡ് കമ്പനിയിലെ ജോലിക്കായാണു കുടുംബം പെരിങ്ങാലയിൽ എത്തിയത്. മുബാറക് അലിയാണ് മജിത കാത്തുവിന്റെ ഭർത്താവ്. സംഭവത്തിൽ അമ്പലമേട് പൊലീസ് കേസെടുത്തു.

Woman who came from Kannur two days ago Twins born home die

Next TV

Related Stories
കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

Jul 9, 2025 06:25 AM

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ...

Read More >>
ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Jul 7, 2025 02:00 PM

ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു....

Read More >>
ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Jul 7, 2025 08:07 AM

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി...

Read More >>
മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

Jul 2, 2025 07:18 PM

മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി...

Read More >>
യന്ത്രത്തകരാർ,  കൊച്ചിയിൽനിന്നും  പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

Jul 2, 2025 10:22 AM

യന്ത്രത്തകരാർ, കൊച്ചിയിൽനിന്നും പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

യന്ത്രത്തകരാർ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...

Read More >>
Top Stories

//Truevisionall