തൃത്താലയിൽ ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

തൃത്താലയിൽ ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
Jun 24, 2025 09:31 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) തൃത്താല പടിഞ്ഞാറങ്ങാടിയിൽ ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ആനക്കര മലമൽക്കാവ് അരിക്കാട് സ്വദേശി പള്ളത്ത് വീട്ടിൽ ശൈലേഷ്(35) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. പടിഞ്ഞാറങ്ങാടി ഭാഗത്തെ കരിങ്കൽ ക്വാറിയിൽ ലോഡിങ് ജോലി കഴിഞ്ഞ് ചായ കുടിക്കാനായി നടന്ന് പോവുന്നതിനിടെ യുവാവ് തളർന്ന് വീഴുകയായിരുന്നു.

ഉടൻ തന്നെ പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പടിഞ്ഞാറങ്ങാടിയിൽ ഐൻടിയുസി ചുമട്ട് തൊഴിലാളിയായിരുന്ന ശൈലേഷ് രണ്ട് വർഷം മുൻപാണ് ഈ ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതനാണ്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

porter collapsed and died during loading work Thrithala

Next TV

Related Stories
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

Jul 7, 2025 08:40 AM

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ...

Read More >>
ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

Jul 2, 2025 08:37 AM

ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ്...

Read More >>
സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Jun 30, 2025 09:03 PM

സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി....

Read More >>
Top Stories

Entertainment News

//Truevisionall