പാലക്കാട്: (www.truevisionnews.com) പാലക്കാട് ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. അപകടത്തിൽ . വിദ്യാ൪ത്ഥികൾ ഉൾപ്പെടെ 20ലധികം പേ൪ക്ക് പരിക്കേറ്റു. പാലക്കാട് ചാലിശ്ശേരി പെരിങ്ങോട് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു.
ഇവരെ പെരുമ്പിലാവിലെയും കുന്നംകുളത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പട്ടാമ്പി - കറുകപുത്തൂർ - ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻ ചക്രങ്ങൾ വേ൪പ്പെട്ടു. റോഡരികിലെ വീടിന്‍റെ മതിലും ഗേറ്റും ഇടിച്ച് തകർത്തശേഷമാണ് ബസ് നിന്നത്. പട്ടാമ്പി -കറുകപുത്തൂർ -ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.
.gif)

മറ്റൊരു സംഭവത്തിൽ,വെള്ളിപ്പറമ്പ് -ചിരുതപ്പറമ്പ് റോഡിൽ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്ന് ലോറിക്ക് മുകളിൽ വീണു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ഡ്രൈവർ അടക്കം രണ്ട് പേരാണ് ലോറിയിലുണ്ടായിരുന്നത്. അടുത്ത വീട്ടിൽ ഉള്ളവർ കെഎസ്ഇബിയിൽ വിവരമറിയിച്ചതിനാൽ തലനാരിഴക്ക് വൻ അപകടം ഒഴിവായി. ലോറി വളയ്ക്കുന്നതിനിടയിൽ പോസ്റ്റിൽ ഇരിക്കുകയായിരുന്നു.
Overspeeding bus loses control and crashes into wall more than 20 people including students injured in palakkad
