---
title: "പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ..."
english_title: "Periods don't come on time? But these could be the reasons"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305516/periods-dont-come-on-time-but-these-could-be-the-reasons"
published_at: "2025-07-30T18:15:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688a14337843c_periods.jpg"
keywords: []
---

# പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

> **Lead Summary:** ** ക്ര**മരഹിതമായ ആർത്തവം മിക്ക സ്ത്രീകളിലും കാണുന്ന പ്രശ്നമാണ്. ആർത്തവ ദിനങ്ങൾ ഏറെ പ്രയാസം നിറഞ്ഞതാണെങ്കിലും കൃത്യ സമയത്ത് വന്നില്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകളുണ്ടാക്കാം. ചിലർക്ക് ദേഷ്യവും, അസ്വസ്ഥതയും വലിയ രീതിയിൽ അനുഭവപ്പെടും. ശരീരത്തിന് ആയാസം തോന്നിയ്ക്കുകയും ഒരു കാര്യത്തിലും ശ്രദ്ധ നൽകാൻ കഴിയാത്ത അവസ്ഥയുമുണ്ടാകും. പൊതുവേ ശാന്തരായവർ പോലും ആർത്തവ ക്രമക്കേടുകൾ കാരണം മറ്റുള്ളവരോട് ദേഷ്യത്തിൽ പെരുമാറുന്നതിന് ഇടയാക്കും.

## Article Content

** ക്ര**മരഹിതമായ ആർത്തവം മിക്ക സ്ത്രീകളിലും കാണുന്ന പ്രശ്നമാണ്. ആർത്തവ ദിനങ്ങൾ ഏറെ പ്രയാസം നിറഞ്ഞതാണെങ്കിലും കൃത്യ സമയത്ത് വന്നില്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകളുണ്ടാക്കാം. ചിലർക്ക് ദേഷ്യവും, അസ്വസ്ഥതയും വലിയ രീതിയിൽ അനുഭവപ്പെടും. ശരീരത്തിന് ആയാസം തോന്നിയ്ക്കുകയും ഒരു കാര്യത്തിലും ശ്രദ്ധ നൽകാൻ കഴിയാത്ത അവസ്ഥയുമുണ്ടാകും. പൊതുവേ ശാന്തരായവർ പോലും ആർത്തവ ക്രമക്കേടുകൾ കാരണം മറ്റുള്ളവരോട് ദേഷ്യത്തിൽ പെരുമാറുന്നതിന് ഇടയാക്കും.

ക്രമരഹിതമായ രക്തസ്രാവം എന്നത് ആർത്തവചക്രത്തിലെ വ്യതിയാനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചില ഏറ്റക്കുറച്ചിലുകൾ സാധാരണമായിരിക്കാം. പ്രത്യേകിച്ച് പ്രായപൂർത്തിയാകുമ്പോഴോ ആർത്തവവിരാമം അടുക്കുമ്പോഴോ ആർത്തവം ക്രമം തെറ്റാമെന്ന് ലീലാവതി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. മാൻസി മേധേക്കർ പറയുന്നു.

ക്രമരഹിതമായ രക്തസ്രാവത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും വ്യത്യസ്ത പ്രായക്കാർക്കിടയിൽ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ക്യൂറിയസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.16 വയസ്സ് വരെ ക്രമരഹിതമായ ആർത്തവചക്രങ്ങൾ സാധാരണമാണ്.

ആരോഗ്യകരമായ പ്രത്യുത്പാദന വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് സമീകൃതാഹാരം, മതിയായ ഉറക്കം, വ്യായാമം എന്നിവയുൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടത് നിർണായകമാണ്. ക്രമരഹിതമായ ആർത്തവം തുടരുകയാണെങ്കിൽ അല്ലെങ്കിൽ മറ്റ് ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഗൈനക്കോളജിസ്റ്റ് കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്. ക്രമരഹിതമായ ആർത്തവത്തിന്റെ പൊതുവായ കാരണങ്ങളെ കുറിച്ച് ഡോ. മാൻസി മേധേക്കർ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305516/periods-dont-come-on-time-but-these-could-be-the-reasons)