പശുവിനെ വളർത്തുന്നുണ്ടോ...? ക്ഷീരകർഷകർക്ക് ആശ്വസം; തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ ധനസഹായം

പശുവിനെ വളർത്തുന്നുണ്ടോ...?  ക്ഷീരകർഷകർക്ക് ആശ്വസം; തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ ധനസഹായം
Jul 30, 2025 05:43 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) ഉത്പാദനച്ചെലവിൽ വലയുന്ന ക്ഷീരകർഷകർക്ക് ആശ്വാസമായി തദ്ദേശവകുപ്പിന്റെ ധനസഹായമെത്തും. വൈക്കോൽ, തീറ്റപ്പുല്ല്‌, സൈലേജ് എന്നിവയ്ക്ക് ധനസഹായം നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതിയായി.

ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ഒരുകിലോഗ്രാം വൈക്കോലിന് നാലുരൂപയും തീറ്റപ്പുല്ല്‌, സൈലേജ് എന്നിവയ്ക്ക് കിലോഗ്രാമിന് മൂന്നുരൂപ നിരക്കിലുമാണ് സഹായം നൽകുക. രണ്ടിനുംകൂടി പരമാവധി 5,000 രൂപവരെ ഒരുകർഷകന് നൽകാമെന്നാണ് നിർദേശം. എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ഇതിനാവശ്യമായ പ്രോജക്ട് തയ്യാറാക്കാം. ക്ഷീരസംഘങ്ങൾ മുഖേനയാണ് സഹായവിതരണം നടത്തുക.

നിലവിൽ ക്ഷീരകർഷകർക്ക് തദ്ദേശസ്ഥാപനങ്ങൾ പാൽ ഇൻസെന്റീവാണ് നൽകുന്നത്. ജില്ലാപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവരുടെ സംയുക്ത പദ്ധതിവഴി ഒരുലിറ്റർ പാലിന് മൂന്നുരൂപ നിരക്കിൽ കർഷകർക്ക് നൽകുന്നുണ്ട്. ഇതുകൂടാതെ, കറവപ്പശുവിനെ വാങ്ങാനും സഹായം നൽകുന്നുണ്ട്.

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഡിനേഷൻ കമ്മിറ്റി യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വൈക്കോലിനും തീറ്റപ്പുല്ലിനുംകൂടി സഹായമെത്തിക്കാൻ തീരുമാനിച്ചത്. മിക്ക ക്ഷീരസംഘങ്ങളും നിലവിൽ പാടശേഖരങ്ങളിൽനിന്നാണ് വൈക്കോൽ വാങ്ങുന്നത്. ഒരുകിലോ വൈക്കോലിന് എട്ടുരൂപയോളം നൽകുന്നുണ്ട്.

തീറ്റപ്പുല്ലിന് കിലോയ്ക്ക് അഞ്ചുരൂപവരെയും സൈലേജിന് 12 രൂപയോളവും ചെലവാക്കുന്നുണ്ട്. അഞ്ചുലിറ്റർ പാൽകറക്കുന്ന പശുവിന് ഒരുദിവസം 20 കിലോ വൈക്കോലെങ്കിലും നൽകണമെന്നതിനാൽ കർഷകന് വലിയതുക ചെലവാക്കേണ്ടിവരുന്നുണ്ട്. അതിനാൽ, പുതിയ തീരുമാനം ചെറിയ രീതിയിലെങ്കിലും കർഷകർക്ക് ആശ്വാസമാകും.

Local Government Department provides financial assistance for fodder and straw

Next TV

Related Stories
കോഴിക്കോട് ബാലുശ്ശേരിയിൽ  ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Jul 31, 2025 12:55 PM

കോഴിക്കോട് ബാലുശ്ശേരിയിൽ ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട് ബാലുശ്ശേരിയിൽ ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി...

Read More >>
തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ്; വാണിമേൽ സ്വദേശിക്ക് പിന്നാലെ ഒരാൾ കൂടി പിടിയിൽ

Jul 31, 2025 12:29 PM

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ്; വാണിമേൽ സ്വദേശിക്ക് പിന്നാലെ ഒരാൾ കൂടി പിടിയിൽ

പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ അക്രമി സംഘത്തിലെ ഒരാൾ കൂടി...

Read More >>
'പൊൻ തിളക്കത്തിൽ മുരളി', കണ്ണൂർ പാനൂരിൽ കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ച് നൽകി ബസ് കണ്ടക്ടറുടെ സത്യസന്ധത

Jul 31, 2025 12:26 PM

'പൊൻ തിളക്കത്തിൽ മുരളി', കണ്ണൂർ പാനൂരിൽ കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ച് നൽകി ബസ് കണ്ടക്ടറുടെ സത്യസന്ധത

പാനൂരിൽ കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ച് നൽകി ബസ് കണ്ടക്ടറുടെ...

Read More >>
'ഞാനൊരു മന്ത്രിയാണ്...കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പിഴവുണ്ട് ' ; മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരം 'ആനയൂട്ടും' പരിഹാസവുമായി ജോര്‍ജ് കുര്യന്‍

Jul 31, 2025 11:57 AM

'ഞാനൊരു മന്ത്രിയാണ്...കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പിഴവുണ്ട് ' ; മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരം 'ആനയൂട്ടും' പരിഹാസവുമായി ജോര്‍ജ് കുര്യന്‍

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഉത്തരമില്ലാതെ ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ്...

Read More >>
വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

Jul 31, 2025 11:30 AM

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ് നടപടികൾ പൂർത്തിയായി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി...

Read More >>
Top Stories

//Truevisionall