കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈ മുറിഞ്ഞു; വയോധികന് രക്ഷകനായി അഗ്നിരക്ഷാസേന

കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈ മുറിഞ്ഞു; വയോധികന് രക്ഷകനായി അഗ്നിരക്ഷാസേന
Jun 8, 2025 04:29 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈയ്ക്ക് മുറിവേറ്റ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാത്തമംഗലം നെച്ചൂളിയില്‍ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഇട്ടാലപ്പുറത്ത് ഗോകുലന്‍ നായര്‍ (61) ആണ് അപകടത്തില്‍പ്പെട്ടത്. പടിഞ്ഞാറേവീട്ടില്‍ ശ്രീകാന്തിന്‍റെ വീട്ടിലെ അമ്പതടിയോളം ഉയരമുള്ള തെങ്ങിലാണ് ഗോകുലന്‍ കയറിയത്.

വലിച്ചു കെട്ടിയ തെങ്ങ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ കമ്പി അയഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇത് വലിച്ചുകെട്ടാനാണ് ഗോകുലന്‍ എത്തിയത്. തെങ്ങില്‍ കയറി ഓലകള്‍ കൊടുവാള്‍ കൊണ്ട് വെട്ടി മാറ്റുന്നതിനിടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തിരിച്ചിറങ്ങാന്‍ കഴിയാനാകാതെ ഗോകുലന്‍ തെങ്ങിന് മുകളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.

മുക്കം അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പയസ് അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സേനാംഗം പി ടി ശ്രീജേഷ് തെങ്ങില്‍ കയറുകയും മുക്കാല്‍ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഗോകുലനെ റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

fire force rescue elderly man trapped coconut tree Kozhikode.

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

//Truevisionall