ബിഹാറിൽ ബലാത്സംഗത്തിനിരയായ 11കാരി ചികിത്സ കിട്ടാതെ മരിച്ചു

ബിഹാറിൽ ബലാത്സംഗത്തിനിരയായ 11കാരി ചികിത്സ കിട്ടാതെ മരിച്ചു
Jun 2, 2025 11:44 AM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) ബിഹാറിൽ ബലാത്സംഗ കേസിലെ അതിജീവിത ചികിത്സക്കായി ആംബുലൻസിൽ കാത്തിരുന്നത് മണിക്കൂറികൾ. ഒടുവിൽ ചികിത്സ ലഭിക്കാതെ അവർ മരണത്തിന് കീഴടങ്ങി. പട്നയിൽവെച്ചായിരുന്നു പെൺകുട്ടി മരിച്ചത്. മുസഫർനഗറിൽ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ മിഠായി നൽകാമെന്ന് പ്രലോഭിച്ച് യുവാവ് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവർ പട്ന മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ അവരെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബെഡില്ലാത്തതിനാൽ അവരെ ആശുപത്രിയിൽ ​അഡ്മിറ്റ് ചെയ്തില്ല.

തുടർന്ന് അവർക്ക് മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയും അവർ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. പെൺകുട്ടിയുടെ കഴുത്തിനും ആന്തരാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് മുസഫർപൂർ ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, പെൺകുട്ടിക്ക് ആംബുലൻസിൽവെച്ച് ചികിത്സ നൽകിയിരുന്നുവെന്ന് പട്ന മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. എല്ലാ ഡിപ്പാർട്ട്മെന്റിലേയും ഡോക്ടർമാരും പെൺകുട്ടിയെ ചികിത്സിച്ചു. ചികിത്സാപിഴവുണ്ടായെന്ന പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ ​ആരോപണങ്ങളും ആശുപത്രി അധികൃതർ നിഷേധിച്ചു. 

11 year old girl raped Bihar dies without treatment

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
Top Stories

//Truevisionall