മോശമായി പെരുമാറിയെന്ന് ആരോപണം, ഓട്ടോ ഡ്രൈവറെ ചെരുപ്പുകൊണ്ട് മര്‍ദ്ദിച്ചു; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

മോശമായി പെരുമാറിയെന്ന് ആരോപണം, ഓട്ടോ ഡ്രൈവറെ ചെരുപ്പുകൊണ്ട് മര്‍ദ്ദിച്ചു; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്
Jun 2, 2025 11:20 AM | By VIPIN P V

ബെംഗളൂരു: ( www.truevisionnews.com ) ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച യുവതിക്കെതിരെ കേസെടുത്തു. ബിഹാര്‍ സ്വദേശിയായ പംഖുരി മിശ്ര (28)യാണ് ഓട്ടോ ഡ്രൈവറായ ലോകേഷിനെ ചെരുപ്പുകൊണ്ട് മര്‍ദിച്ചത്. ബെല്ലന്തൂരിലെ സെന്‍ട്രോ മാളിന് സമീപത്ത് വെച്ചാണ് ശനിയാഴ്ച സംഭവം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറെ തുടര്‍ച്ചയായി ചെരുപ്പുകൊണ്ട് മര്‍ദ്ദിക്കുന്നതാണ് കാണുന്നത്. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവറായ ലോകേഷ് യുവതിക്കെതിരെ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

മിശ്രയും ഭര്‍ത്താവും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തന്റെ വാഹനത്തില്‍ ഇടിച്ചുവെന്നും ചോദിക്കാന്‍ ചെന്നപ്പോഴാണ് യുവതി തന്നെ മര്‍ദ്ദിച്ചതെന്നാണ് ഓട്ടോ ഡ്രൈവറുടെ പരാതി. ഞായറാഴ്ച യുവതിയെ ചോദ്യ ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ തന്നോട് വളറെ മോശമായാണ് പെരുമാറിയതെന്നും അതിനാലാണ് താന്‍ ലോകേഷിനെ അടിച്ചതെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.

സംഭവത്തില്‍ യുവതിയുടെ മൊഴി ശേഖരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ വീണ്ടും സ്റ്റേഷനില് ഹാജരാകേണ്ടി വരുമെന്നും യുവതിയെ പൊലീസ് അറിയിച്ചു. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര കന്നഡ അനുകൂല പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി.

woman assaults auto rickshaw driver booked

Next TV

Related Stories
വയനാട് മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്

Jun 3, 2025 08:13 PM

വയനാട് മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്

യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക്...

Read More >>
ഫീസ് അടച്ചില്ല, കണ്ണൂരിൽ എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽനിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി; പരാതി

Jun 3, 2025 12:46 PM

ഫീസ് അടച്ചില്ല, കണ്ണൂരിൽ എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽനിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി; പരാതി

കണ്ണൂരിൽ എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽനിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി വിട്ടെന്ന്...

Read More >>
ക്ഷേത്രത്തിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; അമ്മയും നാലുവയസ്സുള്ള മകനും റെയിൽവേ ട്രാക്കിൽ മരിച്ചനിലയില്‍

Jun 3, 2025 10:31 AM

ക്ഷേത്രത്തിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; അമ്മയും നാലുവയസ്സുള്ള മകനും റെയിൽവേ ട്രാക്കിൽ മരിച്ചനിലയില്‍

തിരുപ്പൂരിൽ അമ്മയെയും മകനെയും തീവണ്ടിപ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി,...

Read More >>
Top Stories