പത്താം ക്ലാസുകാരനെ കാണ്മാനില്ല; ‘നിങ്ങളുടെ മകൻ മരിച്ചു, മൃതദേഹം 7.30-ന് കണ്ടെത്തും’ എന്ന കുറിപ്പ് കുട്ടിയുടെ സൈക്കിളില്‍

പത്താം ക്ലാസുകാരനെ കാണ്മാനില്ല; ‘നിങ്ങളുടെ മകൻ മരിച്ചു, മൃതദേഹം 7.30-ന് കണ്ടെത്തും’ എന്ന കുറിപ്പ് കുട്ടിയുടെ സൈക്കിളില്‍
Jun 2, 2025 11:12 AM | By VIPIN P V

( www.truevisionnews.com ) ജയ്പൂരില്‍ പിതാവിന്‍റെ കടയിൽ ഉച്ചഭക്ഷണം എത്തിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 16 വയസ്സുള്ള ആൺകുട്ടിയെ കാണാതായി. പിന്നാവെ നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ സൈക്കിള്‍ കണ്ടെടുത്തു. എന്നാല്‍ സൈക്കിളില്‍ ‘നിങ്ങളുടെ മകൻ മരിച്ചു. മൃതദേഹം 7.30 ന് കണ്ടെത്തും’ എന്ന കുറിപ്പും ഉണ്ടായിരുന്നു.

ദൗസയിലെ മെഹന്ദിപൂർ ബാലാജി ടൗണിൽ ഞായറാഴ്ചയാണ് സംഭവം. അതേസമയം പത്താം ക്ലാസ് പരീക്ഷാഫലത്തിൽ അസ്വസ്ഥനായ കുട്ടി ഒരു തട്ടിക്കൊണ്ടുപോകല്‍ നാടകം ആസൂത്രണം ചെയ്തതാകാനാണ് സാധ്യതയെന്ന് പൊലീസ് കരുതുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... മെഹന്ദിപൂർ ബാലാജിയിലെ ഉദയ്പുര റോഡിൽ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ഉച്ചയ്ക്ക് ജോലി സ്ഥലത്തുള്ള അച്ഛന് ഭക്ഷണം നല്‍കാന്‍ സൈക്കിളില്‍ പുറപ്പെട്ടതാണ് ശിവം എന്ന പത്താംക്ലാസുകാരന്‍. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് കട. എന്നാല്‍ തിരിച്ചുവരേണ്ട സമയമായിട്ടും ശിവം തിരിച്ചെത്തിയില്ല.

തുടര്‍‌ന്നാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് കടയിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെ കുട്ടിയുടെ സൈക്കിള്‍ കണ്ടെത്തുകയായിരുന്നു. ചുവപ്പ് മഷി ഉപയോഗിച്ച് കുട്ടിയുടെ കൈപ്പടയിൽ എഴുതിയ കുറിപ്പും സമീപത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ കൈയ്യക്ഷരമാണോ എന്ന് ‌ നോട്ട്ബുക്കുകളിലെ കൈയ്യക്ഷരവുമായി പൊലീസ് താരതമ്യം ചെയ്തു നോക്കി.

സംഭവത്തില്‍zമെഹന്ദിപൂർ ബാലാജി പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കുട്ടി മെഹന്ദിപൂർ ബാലാജി ടാക്സി സ്റ്റാൻഡിൽ ഒറ്റയ്ക്ക് നടന്ന് ചെല്ലുന്നതും ടാക്സിയിൽ കയറുന്നതും വ്യക്തമായിട്ടുണ്ട്. ബണ്ടികുയി റെയിൽവേ സ്റ്റേഷനിൽ കുട്ടി നില്‍ക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കുട്ടി ട്രെയിനില്‍ കയറി പോയിരിക്കാനാണ് സാധ്യത എന്നാണ് പൊലീസിന്‍റെ അനുമാനം.

മെഹന്ദിപൂർ ബാലാജിയിലെ സർക്കാർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ശിവം. അടുത്തിടെ പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു. പരീക്ഷയില്‍ തനിക്ക് 80% മാര്‍ക്കെങ്കിലും സ്കോര്‍ ചെയ്യാന്‍ കഴിയുമെന്ന് കുട്ടി മാതാപിതാക്കള്‍ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ 65% മാത്രമേ കുട്ടിക്ക് നേടാനായുള്ളൂ. ഇക്കാര്യത്തില്‍ കുട്ടി അസ്വസ്ഥനായിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. ഇതിന്‍റെ വിഷമത്തില്‍ കുട്ടി മാറി നില്‍ക്കുന്നതാകാം എന്നാണ് കരുതുന്നത്. സംഭവത്തില്‍ ‌ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടതിനാല്‍, റെയില്‍വേ പൊലീസും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്

tenth standard student boy goes missing fake kidnapping suspected

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
Top Stories










//Truevisionall