ജാഗ്രത പാലിക്കണം ...: 24 മണിക്കൂറിനിടെ 203 പുതിയ കോവിഡ് കേസുകൾ; കേരളത്തിൽ ഒരു മരണം കൂടി

ജാഗ്രത പാലിക്കണം ...: 24 മണിക്കൂറിനിടെ 203 പുതിയ കോവിഡ് കേസുകൾ;  കേരളത്തിൽ ഒരു മരണം കൂടി
Jun 2, 2025 11:49 AM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 203 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രാജ്യത്ത് നാല് പേർ മരിച്ചു. നിലവിലെ രോഗികളുടെ എണ്ണം 3961 ആയി ഉയർന്നു.

കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഏറ്റവും അധികം കോവിഡ് രോഗികളും കേരളത്തിലാണ്. 35 പേർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗികളുടെ എണ്ണം 1435 ആയി ഉയർന്നു. കേരളത്തിന് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലാണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്ര- 506, ഡല്‍ഹി- 483, ഗുജറാത്ത്- 338, പശ്ചിമ ബം​ഗാൾ- 331 കർണാടക- 253, തമിഴ്നാട്- 189, ഉത്തർപ്രദേശ്- 157 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കേന്ദ്രം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രോഗബാധ കൂടുതലുള്ള ഇടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങളും ചികിത്സാ സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Covid cases rising country.

Next TV

Related Stories
തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

Jul 27, 2025 08:36 AM

തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

കുളച്ചൽ തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി...

Read More >>
ഇനി പിഴവുണ്ടാകരുത്; സ്കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കും; നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Jul 26, 2025 07:17 PM

ഇനി പിഴവുണ്ടാകരുത്; സ്കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കും; നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ...

Read More >>
 വിചിത്ര സംഭവം ....! കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടി ആശുപത്രിയിൽ

Jul 26, 2025 03:35 PM

വിചിത്ര സംഭവം ....! കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടി ആശുപത്രിയിൽ

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് വിചിത്ര...

Read More >>
സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Jul 26, 2025 08:35 AM

സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച്...

Read More >>
അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Jul 25, 2025 09:19 PM

അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

ഫ്ലാറ്റിന്‍റെ പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക്...

Read More >>
Top Stories

//Truevisionall