കാലവർഷം ശക്തി കുറഞ്ഞു: വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാം, ജില്ലാ കളക്ടർ അനുമതി നൽകി

കാലവർഷം ശക്തി കുറഞ്ഞു: വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാം, ജില്ലാ കളക്ടർ അനുമതി നൽകി
Jun 2, 2025 10:28 AM | By Susmitha Surendran

കൽപ്പറ്റ : (truevisionnews.com)  കാലവർഷം ശക്തി കുറഞ്ഞതോടെ വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറികൾ പ്രവർത്തിക്കുന്നതിനും അനുമതി നൽകി. കനത്ത മഴയെ തുടർന്നാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. മഴയുടെ അലർട്ടുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം തുറക്കാൻ അനുമതി നൽകിയത്.

സംസ്ഥാനത്ത് മഴ ശമിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റൊരു ജില്ലയിലും അലർട്ട് ഇല്ലെങ്കിലും സാധാരണ കാലവർഷ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയിൽ പലയിടത്തും വെള്ളമിറങ്ങിയിട്ടില്ല. വെള്ളക്കെട്ട് മാറാത്തതിനാൽ ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആയിരിക്കും. കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ കാരമുട്ട് ഹരിജൻ വെൽഫെയർ എൽ.പി. സ്കൂൾ, കാരമുട്ട് സെൻ്റ് ജോസഫ് എൽ. പി സ്കൂൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്

പ്രതികൂല കാലാവസ്ഥ കാരണം 25. 05. 2025-ാം തിയതി മുതൽ അടച്ച് ഇട്ടിരുന്ന പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം ചൊവ്വാഴ്ച്ച മുതൽ പുനരാംഭിക്കുന്നതാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Monsoon Closed tourist centers Wayanad opened district collector gives permission

Next TV

Related Stories
നാദാപുരത്തിനടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച നിലയിൽ

Jul 22, 2025 12:01 AM

നാദാപുരത്തിനടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച നിലയിൽ

നാദാപുരത്തിനടുത്ത് തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച...

Read More >>
നാദാപുരം എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Jul 21, 2025 07:52 PM

നാദാപുരം എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

നാദാപുരം എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...

Read More >>
നാളത്തെ പൊതുഅവധി; സംസ്ഥാനത്ത് നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല

Jul 21, 2025 07:29 PM

നാളത്തെ പൊതുഅവധി; സംസ്ഥാനത്ത് നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി കേരളത്തിൽ ജൂലൈ 22ന് പ്രഖ്യാപിച്ച പൊതുഅവധി ബാങ്കുകൾക്കും...

Read More >>
കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

Jul 21, 2025 03:35 PM

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം...

Read More >>
Top Stories

//Truevisionall