അയ്യോ പെട്ടോ.....! നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് ലഭിക്കില്ല; മുന്നറിയിപ്പ് നൽകി മെറ്റ

അയ്യോ പെട്ടോ.....! നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് ലഭിക്കില്ല; മുന്നറിയിപ്പ് നൽകി മെറ്റ
May 31, 2025 04:48 PM | By VIPIN P V

( www.truevisionnews.com ) ജൂണ്‍ ഒന്ന് മുതല്‍ ചില സ്മാര്‍ട്ട്ഫോണ്‍ മോഡലുകളില്‍ വാട്ട്സ്ആപ്പ് ലഭിക്കില്ലെന്നാണ് മെറ്റ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഉയ്യോ! പെട്ടോ? എൻ്റെ ഫോണിലും അപ്പോളിനി വാട്ട്സ്ആപ്പ് കിട്ടില്ലേ? ഇതാണോ ഇപ്പോ‍ള്‍ നിങ്ങള്‍ ചിന്തിക്കുന്നത്.

എന്നാല്‍ പേടിക്കേണ്ട! അങ്ങനെ എല്ലാ ഫോണിലും വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകില്ല. ചില ആപ്പിള്‍ ഡിവൈസുകളിലാണ് ഇനി വാട്ട്സ്ആപ്പ് പണിമുടക്കുന്നത്. iOS 15.1 അല്ലെങ്കിൽ അതിന് മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലാണ് ജൂൺ 1 മുതൽ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്.

അതായത് ഏറ്റവും പുതിയ iOS പതിപ്പുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയാത്ത ആറ് ഐഫോൺ മോഡലുകളിൽ വാട്ട്‌സ്ആപ്പ് ഇനി പ്രവർത്തിക്കില്ലെന്ന് അര്‍ഥം.ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ എന്നീ മോഡലുകളിലാണ് വാട്ട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

എന്നിരുന്നാലും, ഈ ഐഫോൺ മോഡലുകൾ iOS 15.8.4-ലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. എങ്കിലും വാട്ട്സ്ആപ്പിനുള്ള പിന്തുണ അധികകാലം ലഭിച്ചേക്കില്ല.അതുകൊണ്ട് തന്നെ, ഈ ഐഫോൺ മോഡലുകള്‍ നിലവിലുള്ള ഉപയോക്താക്കൾ മറ്റൊരു ഐഫോണിലേക്കോ ആൻഡ്രോയിഡ് ഫോണിലേക്കോ അപ്‌ഗ്രേഡ് ചെയ്യാൻ ശ്രമിക്കണം.

whatsapp stop working these smartphones full list tech

Next TV

Related Stories
റെഡ്‍മി 14സി-യുടെ പിൻഗാമി;  പുത്തൻ  ഫീച്ചറുകളുമായി  റെഡ്മി 15സി വിപണിയിലെത്തുന്നു

Jul 20, 2025 04:44 PM

റെഡ്‍മി 14സി-യുടെ പിൻഗാമി; പുത്തൻ ഫീച്ചറുകളുമായി റെഡ്മി 15സി വിപണിയിലെത്തുന്നു

റെഡ്‍മി 15സി സ്‌മാര്‍ട്ട്‌ഫോണ്‍ ഉടൻ ആഗോള വിപണികളിൽ ലോഞ്ച്...

Read More >>
'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

Jul 14, 2025 04:57 PM

'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക്...

Read More >>
Top Stories










//Truevisionall