കളി ക‍‍ഴിഞ്ഞിട്ടില്ലാ…തുടങ്ങിയിട്ടേയുള്ളൂ.....വാട്ട്സ്ആപ്പില്‍ അടിമുടി മാറ്റം; സ്റ്റാറ്റസ് ഇനി ഇൻസ്റ്റപോലെ തന്നെ…

കളി ക‍‍ഴിഞ്ഞിട്ടില്ലാ…തുടങ്ങിയിട്ടേയുള്ളൂ.....വാട്ട്സ്ആപ്പില്‍ അടിമുടി മാറ്റം; സ്റ്റാറ്റസ് ഇനി ഇൻസ്റ്റപോലെ തന്നെ…
May 30, 2025 09:43 PM | By VIPIN P V

( www.truevisionnews.com ) ഇൻസ്റ്റഗ്രാമില്‍ ഒരു സ്റ്റോറിയിടുമ്പോള്‍, എപ്പോ‍ഴാണ് ഇങ്ങനെയൊക്കെ വാട്ട്സ്ആപ്പില്‍ ഒരു സ്റ്റോറിയിടാൻ ക‍ഴിയുന്നതെന്ന് ചോദിച്ചവരാണ് നമ്മ‍ളില്‍ പലരും. എന്നാല്‍ അടുത്തിടെയുള്ള ഒരു അപ്ഡേറ്റില്‍ ഇൻസ്റ്റയ്ക്ക് സമാനമായ പാട്ടുകള്‍ സ്റ്റോറിയില്‍ ആഡ് ചെയ്യാനുള്ള ഒരു ഓപ്ഷൻ വാട്ട്സ്ആപ്പിലെത്തിയിരുന്നു.

ചെറിയ സമയംകൊണ്ട് തന്നെ ഈ കൂട്ടിച്ചേര്‍ക്കല്‍ വലിയ ജനപ്രീതി നേടുകയും ചെയ്തു. ഇപ്പോ‍ഴിതാ, കളി ക‍‍ഴിഞ്ഞിട്ടില്ലാ…തുടങ്ങിയിട്ടേയുള്ളൂവെന്ന് പറഞ്ഞ് ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് വിഭാഗത്തില്‍ വീണ്ടും അപ്ഡേഷൻ കൊണ്ടുവന്നിരിക്കുകയാണ് വാട്ട്സ്ആപ്പ്.

ഇൻസ്റ്റഗ്രാമിന് സമാനമായി മ്യൂസിക് ആഡിങ്ങ് ഫീച്ചറിന് പുറമെ, സ്റ്റാറ്റസ് ലേഔട്ട്, സ്റ്റിക്കറുകൾ, ആഡ് യുവേഴ്‌സ് ഓപ്ഷൻ തുടങ്ങി നിരവധി കൂട്ടിച്ചേര്‍ക്കലുകളാണ് ഇനി ഉപയോക്താക്കളെ കാത്തിരിക്കുന്നത്. മാത്രമല്ല, ആറ് ചിത്രങ്ങൾ വരെ ചേര്‍ക്കാൻ ക‍ഴിയുന്ന ഫോട്ടോ കൊളാഷ് ഫീച്ചറും ഇതിനൊപ്പമുണ്ട്.

ലേഔട്ട്: നിങ്ങൾക്ക് ഇപ്പോൾ ആറ് ഫോട്ടോകൾ വരെ ഒരു കൊളാഷിലേക്ക് സംയോജിപ്പിച്ച് പുതിയ എഡിറ്റിംഗ് ടൂളുകൾ ഉപയോഗിച്ച് ഓരോ ഗ്രിഡും ക്രമീകരിക്കാനും തുടർന്ന് അത് ഒരു വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനും കഴിയും.

ഫോട്ടോ സ്റ്റിക്കറുകൾ: ഇപ്പോൾ നിങ്ങൾക്ക് ഏത് ഫോട്ടോയും ഒരു സ്റ്റിക്കറാക്കി മാറ്റാനും സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് അതിന്റെ വലുപ്പം ക്രമീകരിക്കാനും കഴിയും. സ്റ്റാറ്റസിൽ ഒരു ഫോട്ടോയിലോ വീഡിയോയിലോ ഒരു സ്റ്റിക്കർ ചേർക്കാനും ഇതിനൊപ്പം സാധിക്കും.

ആഡ് യുവേഴ്‌സ്: ഇൻസ്റ്റാഗ്രാമിന്റെ ജനപ്രിയ ആഡ് യുവേഴ്‌സ് ടൂൾ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ ലഭ്യമാണ്. ഒരു ട്രെൻഡ് ആരംഭിക്കാനോ സംഭാഷണത്തിൽ ചേരാനോ സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന് ഒരു ഫോട്ടോ പങ്കിടാൻ ഇത് നിങ്ങളെ അനുവദിക്കും. “ആഡ് യുവേഴ്‌സ്” സ്റ്റിക്കർ ഒരു ത്രെഡ് സൃഷ്ടിക്കും, അതിൽ പോസ്റ്റ് ചെയ്യുന്ന ഓരോ സ്റ്റാറ്റസ് അപ്‌ഡേറ്റും ട്രെൻഡ് സൃഷ്ടിച്ചയാൾക്ക് ഷെയര്‍ ചെയ്യാന്‍ കഴിയും.

സ്റ്റാറ്റസിനായുള്ള പുതിയ ടൂളുകൾ ഉടൻ പുറത്തിറങ്ങാൻ തുടങ്ങുമെന്നാണ് വാട്ട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് കൃത്യമായ തീയതി വ്യക്തമല്ലെങ്കിലും, വരും മാസങ്ങളിൽ എല്ലാ ഉപയോക്താക്കള്‍ക്കും സ്റ്റാറ്റസിലെ ഈ അപ്ഡേഷനുകള്‍ ലഭിക്കുമെന്നാണ് വിവരം. അതേസമയം ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ കിട്ടിത്തുടങ്ങിയതായും ചില സൂചനകളുണ്ട്.



whatsapp status feature updations app news tech

Next TV

Related Stories
ആധാർ കാർഡിൽ തെറ്റുപറ്റിയോ...? എന്നാൽ ഇനി വിഷമിക്കേണ്ട...! ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം

Jul 10, 2025 02:42 PM

ആധാർ കാർഡിൽ തെറ്റുപറ്റിയോ...? എന്നാൽ ഇനി വിഷമിക്കേണ്ട...! ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം

ആധാർ കാർഡിൽ തെറ്റുപറ്റിയോ...? ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം...

Read More >>
ബിഎസ്എൻഎലിനും  വി ഐക്കും ചോർന്ന് പോയത് ലക്ഷക്കണക്കിന് ഉപഭോക്താക്കൾ; രാജവാഴ്ച തുടർന്ന് എയർടെല്ലും ജിയോയും

Jun 28, 2025 04:11 PM

ബിഎസ്എൻഎലിനും വി ഐക്കും ചോർന്ന് പോയത് ലക്ഷക്കണക്കിന് ഉപഭോക്താക്കൾ; രാജവാഴ്ച തുടർന്ന് എയർടെല്ലും ജിയോയും

ഇന്ത്യൻ ടെലികോം മേഖലയിൽ ഭാരതി എയർടെല്ലിന്‍റെയും റിലയൻസ് ജിയോയുടെയും രാജവാഴ്ച...

Read More >>
'ശുഭ' ചരിത്രം പിറന്നു....! പേടകം ബഹിരാകാശ നിലയത്തിലെത്തി, ആക്സിയം ഡോക്കിംഗ് വിജയം

Jun 26, 2025 04:17 PM

'ശുഭ' ചരിത്രം പിറന്നു....! പേടകം ബഹിരാകാശ നിലയത്തിലെത്തി, ആക്സിയം ഡോക്കിംഗ് വിജയം

'ശുഭ' ചരിത്രം പിറന്നു....! പേടകം ബഹിരാകാശ നിലയത്തിലെത്തി, ആക്സിയം ഡോക്കിംഗ്...

Read More >>
Top Stories










//Truevisionall