വരുന്നു അടിമുടി മാറ്റം; ഐഫോണ്‍ 17 സിരീസിനെ കുറിച്ച് വമ്പന്‍ അപ്‌ഡേറ്റ് പുറത്ത്

വരുന്നു അടിമുടി മാറ്റം; ഐഫോണ്‍ 17 സിരീസിനെ കുറിച്ച് വമ്പന്‍ അപ്‌ഡേറ്റ് പുറത്ത്
May 31, 2025 09:09 PM | By Susmitha Surendran

കാലിഫോര്‍ണിയ: (truevisionnews.com)  ആപ്പിളിന്‍റെ ഐഫോണ്‍ 17 സിരീസിനെ കുറിച്ച് വമ്പന്‍ അപ്‌ഡേറ്റ് പുറത്ത്. ഐഫോണ്‍ 17 ലൈനപ്പിലെ പ്രോ മോഡലുകളുടെ ഡിസ്‌പ്ലെ വലിപ്പത്തില്‍ വ്യത്യാസമുണ്ടാകില്ലെങ്കിലും സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17 മോഡലിന് കൂടുതല്‍ വലിയ ഡിസ്‌പ്ലെ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ഡിസ്‌പ്ലെയുടെ നിലവാരവും ആപ്പിള്‍ വര്‍ധിപ്പിച്ചേക്കും.

ആപ്പിള്‍ ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ ഡിസ്‌പ്ലെയുടെ വലിപ്പം വര്‍ധിപ്പിക്കുമെന്ന് ഡിസ്‌പ്ലെ അനലിസ്റ്റായ റോസ് യങാണ് വെളിപ്പെടുത്തിയത്. നിലവിലെ ഐഫോണ്‍ 16 മോഡലിനേക്കാള്‍ 0.15 ഇഞ്ച് അധിക സ്ക്രീന്‍ വലിപ്പം ഐഫോണ്‍ 17ലുണ്ടാകുമെന്ന് അദേഹം പറയുന്നു. ഇതോടെ ഡിസ്‌പ്ലെയുടെ വലിപ്പം 6.12 ഇഞ്ചില്‍ നിന്ന് 6.27 ഇഞ്ചായി ഉയരും.

ഇത് ഐഫോണ്‍ 16 പ്രോയുടെ സ്ക്രീനിന് സമാന വലിപ്പത്തിലുള്ള ഡിസ്‌പ്ലെയാണ്. അതേസമയം ഐഫോണ്‍ 17ലെ പ്രോ, പ്രോ മാക്സ് മോഡലുകളുടെ ഡിസ്‌പ്ലെ സൈസില്‍ വ്യത്യാസമുണ്ടാവില്ല. ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ക്യാമറ ബാറിലടക്കം മാറ്റങ്ങള്‍ പറയപ്പെടുന്നുണ്ടെങ്കിലും, സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17ല്‍ സ്ക്രീന്‍ വ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ വലിയ അപ്‌ഗ്രേഡുകള്‍ വരില്ലെന്നാണ് സൂചന.

ഐഫോണ്‍ 17: പ്രതീക്ഷിക്കുന്ന ഡിസ്‌പ്ലെയുടെ വലിപ്പം 6.27 ഇഞ്ച് (ഐഫോണ്‍ 16ന്‍റെ സ്ക്രീന്‍ വലിപ്പം 6.12 ഇഞ്ചായിരുന്നു)

ഐഫോണ്‍ 17 എയര്‍: പ്രതീക്ഷിക്കുന്ന ഡിസ്‌പ്ലെയുടെ വലിപ്പം 6.55 ഇഞ്ച് (പുതിയ ഫോണ്‍ മോഡല്‍)

ഐഫോണ്‍ 17 പ്രോ: പ്രതീക്ഷിക്കുന്ന ഡിസ്‌പ്ലെയുടെ വലിപ്പം 6.27 ഇഞ്ച് (ഐഫോണ്‍ 16 പ്രോയുടെ സമാന വലിപ്പം)

ഐഫോണ്‍ 17 പ്രോ മാക്സ്: 6.86 ഇഞ്ച് ഡിസ്‌പ്ലെ (ഐഫോണ്‍ 16 പ്രോ മാക്സില്‍ നിന്ന് വ്യത്യാസമില്ല)




update released about Apple's iPhone 17 series.

Next TV

Related Stories
റെഡ്‍മി 14സി-യുടെ പിൻഗാമി;  പുത്തൻ  ഫീച്ചറുകളുമായി  റെഡ്മി 15സി വിപണിയിലെത്തുന്നു

Jul 20, 2025 04:44 PM

റെഡ്‍മി 14സി-യുടെ പിൻഗാമി; പുത്തൻ ഫീച്ചറുകളുമായി റെഡ്മി 15സി വിപണിയിലെത്തുന്നു

റെഡ്‍മി 15സി സ്‌മാര്‍ട്ട്‌ഫോണ്‍ ഉടൻ ആഗോള വിപണികളിൽ ലോഞ്ച്...

Read More >>
'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

Jul 14, 2025 04:57 PM

'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക്...

Read More >>
Top Stories










//Truevisionall