തേങ്ങ എടുക്കാന്‍ തോട്ടിലിറങ്ങിയ വയോധികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

തേങ്ങ എടുക്കാന്‍ തോട്ടിലിറങ്ങിയ വയോധികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
Jun 1, 2025 09:37 PM | By VIPIN P V

മീനടം: ( www.truevisionnews.com ) കോട്ടയം മീനടം വലിയതോട്ടില്‍ തേങ്ങ എടുക്കാന്‍ ഇറങ്ങിയ ആളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മീനടം കാട്ടുമറ്റത്തില്‍ ഈപ്പന്‍ (കുഞ്ഞ്-67) ആണ് ഒഴുക്കില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 3.30-ഓടെ ചക്കുങ്കല്‍പ്പടിയിലാണ് അപകടം നടന്നത്.

തൊഴിലാളിയെക്കൊണ്ട് പുരയിടത്തിലെ തേങ്ങയിടീക്കുന്നതിനിടെ തോട്ടിലേക്ക് വീണ തേങ്ങ എടുക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മഴ ശക്തമായതോടെ തോട്ടില്‍ നല്ല അടിയൊഴുക്കുണ്ടായിരുന്നു. പാമ്പാടി പോലീസും അഗ്നിരക്ഷാസേനയും കോട്ടയത്തുനിന്നുള്ള സ്‌കൂബാ ടീമും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി.

ചാണ്ടി ഉമ്മന്‍ എംഎല്‍എ ഞായറാഴ്ച രാവിലെ മുതല്‍ ഈരാറ്റുപേട്ടയില്‍ നിന്നുള്ള സംഘത്തോടൊപ്പം തിരച്ചിലില്‍ പങ്കുചേര്‍ന്നു. രാവിലെ മുതല്‍ വൈകീട്ടുവരെ 15 കിലോമീറ്ററോളം ദൂരം പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല.

elderly man who went grove pick coconuts swept away and disappeared

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories










Entertainment News





//Truevisionall