(truevisionnews.com) ഓംലെറ്റ് ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും . എന്നാൽ എല്ലാ ദിവസവും ഒരുപോലെ തയ്യാറാക്കിയാൽ പിന്നെ എന്താണ് രസം .. ഈ രീതിയിൽ ഒന്ന് മസാല ഓംലെറ്റ് തയ്യാറാക്കി നോക്കൂ .
ചേരുവകൾ
.gif)
തക്കാളി - 1
മുട്ട - 1
ഉപ്പ്
ചിക്കൻ മസാല
മഞ്ഞൾപ്പൊടി
മുളക്പൊടി
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ചെറുതായി അരിഞ്ഞുവെച്ച തക്കാളി ചൂടാക്കിയ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക . നന്നായി വയറ്റിയശേഷം തക്കാളിയിലേക്ക് ആവിശ്യത്തിന് ഉപ്പ് , ചിക്കൻ മസാല, മഞ്ഞൾപ്പൊടി, മുളക്പൊടി ചേർത്ത് മൂപ്പിക്കുക . പിന്നീട് മുട്ട ഒടച്ച് ഇളക്കിയ ശേഷം തക്കാളിയുടെ മുകളിലൂടെ ഒഴിച്ച് കൊടുക്കുക . രണ്ട് മിനിറ്റ് കഴിഞ്ഞാൽ ഇറക്കിവെക്കാവുന്നതാണ് . പുട്ടിന്റെ കൂടെയും ചോറിന്റെ കൂടെയൊക്കെ ഈ മസാല ഓംലെറ്റ് കഴിക്കാവുന്നതാണ് .
spicy omelette racipe
