ഫോണിൽ ലൊക്കേഷന്‍ ഓൺ ആണോ? ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടോ? എല്ലാമറിയാം.. ചെയ്യേണ്ടത് ഇത്രമാത്രം

ഫോണിൽ  ലൊക്കേഷന്‍ ഓൺ ആണോ?  ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടോ? എല്ലാമറിയാം.. ചെയ്യേണ്ടത് ഇത്രമാത്രം
May 29, 2025 12:55 PM | By Vishnu K

(truevisionnews.com) ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഫോണില്‍ ലൊക്കേഷന്‍ ഓണാക്കിയിടുന്നവരായിരിക്കും. പല ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ലൊക്കേഷന്‍ ആക്‌സിസ് ചെയ്യാന്‍ പെര്‍മിഷന്‍ കൊടുക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് അത് അത്ര സുരക്ഷിതമല്ല എന്ന് ഓര്‍മ വേണം. ദിവസംതോറും സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടി വരികയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. അതിനാല്‍ ഈ സൈബര്‍ അപകട ഭീഷണി എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം

ഒരു പ്രധാന സുരക്ഷാ ഭീഷണിയാണ് ലൊക്കേഷന്‍ ട്രാക്കിംഗ്. ആരെങ്കിലും നിങ്ങളുടെ ലൊക്കേഷന്‍ രഹസ്യമായി ട്രാക്ക് ചെയ്യുന്നുണ്ടെങ്കില്‍, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലായേക്കാം. നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് വേഗത്തില്‍ പരിശോധിക്കാനും അത് ഒഴിവാക്കാനുമൊരു വഴിയുണ്ട്. ആരാണ് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ ഫോണിലെ ഒരു ചെറിയ സെറ്റിംഗ്‌സ് നിങ്ങളെ സഹായിക്കും.

ഇതിനായി, നിങ്ങള്‍ ആദ്യം സ്മാര്‍ട്ട്‌ഫോണിലെ സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ ഓപ്ഷന്‍ കാണാന്‍ കഴിയും. ഗൂഗിള്‍ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ അക്കൗണ്ടില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് 'നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് മാനേജ് ചെയ്യുക' എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക. ഗൂഗിള്‍ അക്കൗണ്ടില്‍ 'പീപ്പിള്‍ ആന്‍ഡ് ഷെയറിംഗ്' ഓപ്ഷന്‍ കാണാം. ഇവിടെ നിങ്ങള്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യണം. ലൊക്കേഷന്‍ ഷെയറിംഗില്‍ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ലൊക്കേഷന്‍ പങ്കിടുന്നുണ്ടോ ഇല്ലയോ എന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.

കൂടാതെ ഏത് ആപ്പാണ് സ്‌മാര്‍ട്ട്ഫോണില്‍ നിന്ന് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താനും കഴിയും. ഫോണിന്‍റെ സെറ്റിംഗ്‌സിലേക്ക് പോയി ലൊക്കേഷന്‍ ഓപ്ഷനിലെ ആപ്പ് പെര്‍മിഷനുകളില്‍ ടാപ്പ് ചെയ്യുക. ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ലൊക്കേഷന്‍ ആക്സസ് ചെയ്യുന്നതെന്ന് ഇവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പ്രത്യേകം ശ്രദ്ധിക്കുക, സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ലൊക്കേഷനുകള്‍ കൈക്കലാക്കുന്നതും അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്.

location in phone turned on someone tracking you know everything

Next TV

Related Stories
റെഡ്‍മി 14സി-യുടെ പിൻഗാമി;  പുത്തൻ  ഫീച്ചറുകളുമായി  റെഡ്മി 15സി വിപണിയിലെത്തുന്നു

Jul 20, 2025 04:44 PM

റെഡ്‍മി 14സി-യുടെ പിൻഗാമി; പുത്തൻ ഫീച്ചറുകളുമായി റെഡ്മി 15സി വിപണിയിലെത്തുന്നു

റെഡ്‍മി 15സി സ്‌മാര്‍ട്ട്‌ഫോണ്‍ ഉടൻ ആഗോള വിപണികളിൽ ലോഞ്ച്...

Read More >>
'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

Jul 14, 2025 04:57 PM

'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക്...

Read More >>
Top Stories










//Truevisionall