ജ്യോതി കണ്ണൂരിലുമെത്തി....?, ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ക്ഷേത്രദർശനം നടത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ, പൊലീസ് അന്വേഷണം

ജ്യോതി കണ്ണൂരിലുമെത്തി....?, ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ക്ഷേത്രദർശനം നടത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ, പൊലീസ് അന്വേഷണം
May 30, 2025 10:39 PM | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) ചാരവൃത്തിക്കു പൊലീസ് കസ്റ്റഡിയിലെടുത്ത ഹരിയാനയിലെ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തിയതായി വിവരം. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യത്തിന്‍റെ വിഡിയോയിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമാവുന്നത്.

ജ്യോതിയുടെ സമൂഹമാധ്യമത്തിലാണ് ക്ഷേത്രത്തിലെ തെയ്യത്തിന്റെ വിഡിയോയുള്ളത്. വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ജനുവരിയിൽ കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെ ജ്യോതി ഈ ക്ഷേത്രത്തിലുമെത്തിയെന്നാണ് കരുതുന്നത്.

ശിവനോടൊപ്പം സ്വയംഭൂവായി വനശാസ്താവ് പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കുന്ന പുരാതന ക്ഷേത്രമാണ് കാശിപുരം വനശാസ്താ ക്ഷേത്രം. കൊച്ചി മട്ടാഞ്ചേരി കപ്പല്‍ശാലയുള്‍പ്പെടെ സന്ദര്‍ശിക്കുകയും മട്ടാഞ്ചേരിയില്‍ ഹോട്ടലില്‍ താമസിച്ചതായും നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായും കണ്ടത്തിയതിനെ തുടര്‍ന്ന് കേരള പൊലീസും ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്.

അതിനിടയിലാണ് ജ്യോതി കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിലുമെത്തിയതായി വിവരം പുറത്തുവരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ സമയത്ത് പാക്കിസ്ഥാന് വിവരങ്ങൾ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര പൊലീസ് കസ്റ്റഡിയിലാണ്. രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.



espionage jyoti malhotra suspect visited kannur temple

Next TV

Related Stories
കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 10:52 AM

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം...

Read More >>
അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

May 31, 2025 08:50 AM

അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പാലം കടക്കുന്നതിനിടെ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ...

Read More >>
പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

May 30, 2025 07:31 PM

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത്...

Read More >>
Top Stories