സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി സൗ​ഹൃ​ദം, പ​തി​നാ​ലു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പിച്ചു, കണ്ണൂരിൽ യു​വാ​വി​ന് 23 വ​ര്‍ഷം ക​ഠി​ന​ത​ടവ്

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി സൗ​ഹൃ​ദം, പ​തി​നാ​ലു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പിച്ചു, കണ്ണൂരിൽ യു​വാ​വി​ന് 23 വ​ര്‍ഷം ക​ഠി​ന​ത​ടവ്
May 30, 2025 01:59 PM | By Susmitha Surendran

ത​ളി​പ്പ​റ​മ്പ്: (truevisionnews.com) പ​തി​നാ​ലു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 23 വ​ര്‍ഷം ക​ഠി​ന​ത​ട​വും 75,000 രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ചു. ചെ​റു​പു​ഴ തി​രു​മേ​നി പ്രാ​പ്പൊ​യി​ലെ ജി​തി​ന്‍ രാ​ജു എ​ന്ന ഉ​ണ്ണി​യെ​യാ​ണ് (25) ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ആ​ര്‍. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്.

2022 ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പ്ര​ണ​യം ന​ടി​ക്കു​ക​യും പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നും പീ​ഡ​ന​ത്തി​നു​മി​ര​യാ​ക്കി എ​ന്നാ​യി​രു​ന്നു പ​രാ​തി. അ​ന്ന​ത്തെ ചെ​റു​പു​ഴ ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​എ. ബോ​സും സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​പി. ഷാ​ജി​യു​മാ​ണ് കേ​സ​ന്വേ​ഷി​ച്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്ത​ത്.

തു​ട​ർ​ന്നാ​ണ് ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 23 വ​ര്‍ഷം ക​ഠി​ന ത​ട​വും 75,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ഷെ​റി​മോ​ള്‍ ജോ​സ് ഹാ​ജ​രാ​യി.

girl sexually assaulted young man sentenced 23 years prison fined.

Next TV

Related Stories
കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 10:52 AM

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം...

Read More >>
അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

May 31, 2025 08:50 AM

അങ്ങോട്ട് പോകല്ലേ..പോകല്ലേ...കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി; യാത്രക്കാർക്ക് രക്ഷയായി നാട്ടുകാർ

ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പാലം കടക്കുന്നതിനിടെ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ...

Read More >>
പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

May 30, 2025 07:31 PM

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പാനൂരിൽ യുവതികളെ ശല്യം ചെയ്തു; യുവാവിനെതിരെ കേസെടുത്ത്...

Read More >>
Top Stories