ലഹരി വിൽപ്പന സംഘത്തിലെ പ്രധാനി; കണ്ണൂരിൽ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

ലഹരി വിൽപ്പന സംഘത്തിലെ പ്രധാനി; കണ്ണൂരിൽ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍
May 28, 2025 09:52 PM | By VIPIN P V

പാപ്പിനിശ്ശേരി: ( www.truevisionnews.com ) കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. പാപ്പിനിശേരി അസി: ഇന്‍സ്‌പെക്ടര്‍ എം.പി.സര്‍വ്വജ്ഞനും സംഘവും നടത്തിയ റെയിഡിലാണ് പുതിയങ്ങാടി ഹോമിയോ ഡിസ്‌പെന്‍സറിക്ക് മുന്‍വശം വെച്ച് കഞ്ചാവ് പൊതിയുമായി മാടായി പുതിയങ്ങാടി കുണ്ടായി ഇട്ടമ്മല്‍ താമസക്കാരനായ മണ്ണന്‍ ഹൗസില്‍ ഷാഹുല്‍ ഹമിദ് മകന്‍ എം.ശദാദ് പിടിയിലായത്.

സ്കൂൾ-കോളേജ് പരിസരങ്ങള്‍ കേന്ദ്രികരിച്ച് എക്‌സൈസ് നടത്തി വരുന്ന പട്രോളിങ്ങില്‍ ആണ് ഇയാള്‍ വലയിലായത്. മാട്ടൂല്‍, പുതിയങ്ങാടി, മുട്ടം, പഴയങ്ങാടി പ്രദേശങ്ങളിലെ നിരവധി യുവാക്കള്‍ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ചു നല്‍കുന്നവരില്‍ പ്രധാനി ആണ് ശദാദെന്ന് എക്‌സൈസ് പറഞ്ഞു.

സ്കൂൾ കോളേജുകള്‍ കേന്ദ്രികരിച്ച് വരും ദിവസങ്ങളിലും എക്‌സൈസിന്റെ നിരീഷണം ശക്തമാക്കും. പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് സി.പങ്കജാഷന്‍, പി.പി.രജിരാഗ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ രമിത്ത്, ഡ്രൈവര്‍ ജോജന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Excise arrests youth with ganja Kannur leader drug trafficking gang

Next TV

Related Stories
കളിയോട് കളി; കണ്ണൂരിൽ ഏഴംഗ ചീട്ടുകളിസംഘം പൊലീസ് പിടിയില്‍

May 28, 2025 11:38 AM

കളിയോട് കളി; കണ്ണൂരിൽ ഏഴംഗ ചീട്ടുകളിസംഘം പൊലീസ് പിടിയില്‍

രാമന്തളിയില്‍ ഏഴംഗ ചീട്ടുകളിസംഘം പൊലീസ്...

Read More >>
കണ്ണൂരിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് കവർച്ച; 23000 രൂപയും മൊബൈലും മോഷണം പോയി

May 27, 2025 08:26 PM

കണ്ണൂരിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് കവർച്ച; 23000 രൂപയും മൊബൈലും മോഷണം പോയി

കണ്ണൂർ പരിയാരം കാരക്കുണ്ടിൽ ആളില്ലാത്ത വീട് കുത്തിതുറന്ന്...

Read More >>
കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ നിലഗുരുതരം

May 26, 2025 08:11 PM

കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ നിലഗുരുതരം

കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർക്ക്...

Read More >>
തോരാമഴ; കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു

May 25, 2025 07:22 PM

തോരാമഴ; കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു

കണ്ണൂര്‍ മാടായിയില്‍ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ പന്തല്‍...

Read More >>
ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു

May 25, 2025 11:35 AM

ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു

ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ്...

Read More >>
Top Stories