കോഴിക്കോട് ട്രെയിന്‍ യാത്രക്കിടെ യാത്രക്കിടെ പരിചയപ്പെട്ട യുവതിയുടെ നമ്പർ കൈക്കലാക്കി; നിരന്തരം ശല്യം, പിടികൂടി പൊലീസ്

കോഴിക്കോട് ട്രെയിന്‍ യാത്രക്കിടെ യാത്രക്കിടെ പരിചയപ്പെട്ട യുവതിയുടെ നമ്പർ കൈക്കലാക്കി; നിരന്തരം ശല്യം, പിടികൂടി പൊലീസ്
May 29, 2025 08:56 AM | By Anjali M T

കോഴിക്കോട്:(truevisionnews.com) ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട യുവതിയെ നിരന്തരം ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം സ്വദേശി പുതുമന ഇല്ലത്തെ വിജേഷ് കുമാര്‍ നമ്പൂതിരിയെയാണ് (42)യെയാണ് കോഴിക്കോട് കസബ പോലീസ് പിടികൂടിയത്. ട്രെയിന്‍ യാത്രക്കിടെയാണ് ഇയാള്‍ മാങ്കാവ് സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്.

തുടര്‍ന്ന് ഇവരുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി. എന്നാല്‍ പിന്നീട് നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും ഫേസ്ബുക്കിലും വാട്‌സാപ്പിലും പിന്തുടര്‍ന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്. യുവതി മോശക്കാരിയാണെന്ന് ചിത്രീകരിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായും പരാതിയുണ്ട്.

ശല്യം സഹിക്കാതെ വന്നപ്പോള്‍ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തൊടുപുഴ മണക്കാട് വെച്ചാണ് വിജേഷ് കുമാര്‍ പിടിയിലാകുന്നത്. നേരത്തെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുള്ളതായി പോലീസ് പറഞ്ഞു. കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍, സബ് ഇൻസ്പെക്ടർ സജീവ് കുമാര്‍, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലാല്‍ സി താര, വിപിന്‍ ചന്ദ്രന്‍, ദിലീപ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് വിജേഷ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.

Kozhikode Police arrest man who got woman's number travelling by train harassed her constantly

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

//Truevisionall