കണ്ണൂർ: (truevisionnews.com) കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിരയിൽപ്പെട്ട് കരയ്ക്കടിയുകയായിരുന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. മൃതദേഹം ഇതര സംസ്ഥാനക്കാരന്‍റേതെന്നാണ് സംശയം.
ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഴീക്കൽ കോസ്റ്റൽ പോലീസ് തുടർ നടപടികൾ ആരംഭിച്ചു.
.gif)

അതേസമയം, മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞ അപകടം നിറഞ്ഞ പുഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു. പതിനേഴുവയസുകാരനായ പയ്യാനക്കൽ കപ്പക്കൽ സ്വദേശി ഹിയയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.ഫയർ ഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് മാറിയറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
നീന്തൽ പരിശീലനത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപണം . നീന്താന്‍ അറിയുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുളത്തില്‍ നീന്താന്‍ എത്തുന്നുണ്ട്. എന്നാല്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
unidentified body found at Payyambalam beach in Kannur
