( www.truevisionnews.com) ഒരു യാത്രക്കാരനെ കൂടി ഇറക്കി തിരിച്ചെത്താമെന്ന് ഗര്‍ഭിണിയായ ഭാര്യയ്ക്ക് വാക്കുകൊടുത്ത ഓട്ടോഡ്രൈവര്‍ തിരിച്ചെത്തിയത് ജീവനറ്റ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ദാരുണമായ സംഭവം. തുറന്നിരുന്ന മാന്‍ഹോളിലേക്ക് ഓട്ടോ മറിഞ്ഞാണ് ഡ്രൈവര്‍ മരിച്ചത്. 27 വയസുകാരന്‍ ശൈലേന്ദ്രയാണ് മരിച്ചത്.
ജൂലൈ 9ന് രാത്രിയായിരുന്നു അപകടം. നഗരത്തില്‍ പലയിടത്തും മഴകാരണം വെള്ളക്കെട്ട് രൂപപ്പെടുകുയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. ഈ സമയം ഓട്ടത്തിനായി പുറത്തുപോയതായിരുന്നു ഓട്ടോഡ്രൈവര്‍ ശൈലേന്ദ്ര. ശൈലേന്ദ്രയുടെ ഗർഭിണിയായ ഭാര്യ സുമന്‍ലതയാകട്ടെ അദ്ദേഹം മടങ്ങിവരുന്നതും കാത്ത് വീടിന് പുറത്ത് കാത്തിരിക്കുകയായിരുന്നു.
.gif)

സംഭവം നടക്കുന്ന ദിവസം രാത്രി 8.19നാണ് അവസാനമായി ശൈലേന്ദ്ര ഭാര്യയെ വിളിച്ചത്. ഒരു യാത്രക്കാരനെ ഇറക്കുകയാണെന്നും ഉടൻ വീട്ടിലെത്തുമെന്നുമായിരുന്നു ശൈലേന്ദ്ര അവസാനമായി ഭാര്യയോട് പറഞ്ഞത്. എന്നാല്‍ രാത്രിയായിട്ടും കാണാത്തതിനാല്‍ 9 മണിയോടെ അവൾ വീണ്ടും വിളിച്ചു പക്ഷേ ഫോൺ എടുത്തില്ല. പിന്നാലെ 200 തവണയാണ് ഭാര്യ ശൈലേന്ദ്രയെ വിളിച്ചത്. സാധാരണയായി രാത്രി 10 മണിക്ക് ശൈലേന്ദ്ര തിരിച്ചെത്താറുണ്ടെന്നും ഭാര്യ പറയുന്നു.
ഒടുവിലാണ് സുമൻലത സഹായത്തിനായി ഇവരുടെ വീട്ടുടമസ്ഥനായ ബാബുലാലിനെ സമീപിക്കുന്നത്. പുലർച്ചെ 3 മണിയായിട്ടും ശൈലേന്ദ്ര എത്തിയില്ല. ഇതോടെ ഭയം വര്‍ധിച്ചു. പിന്നാലെയാണ് ശൈലേന്ദ്രയെ കാണാനില്ലെന്ന് ബാബുലാൽ പൊലീസിൽ പരാതിപ്പെടുന്നത്. പിറ്റേന്ന് രാവിലെ 7 മണിയോടെയാണ് ചില ഡെലിവറി ബോയ്സാണ് സെക്ടർ 47 ലെ തുറന്ന അഴുക്കുചാലിൽ ശൈലേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
സിസ്പാൽ വിഹാറിനടുത്തുള്ള വെള്ളക്കെട്ടിലൂടെ സഞ്ചരിക്കുന്നതിനിടെ തുറന്നുകിടന്ന മാൻഹോളിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞെന്നാണ് കരുതുന്നത്. ഇവര്‍ ചേര്‍ന്ന് ശൈലേന്ദ്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ച് വർഷം മുമ്പാണ് ശൈലേന്ദ്ര യുപിയിലെ കനൗജിലുള്ള തന്റെ ജന്മനാട്ടിൽ നിന്ന് ഗുരുഗ്രാമിലെത്തിയത്.
gurugram autorickshaw driver dies after vehicle falls iinto open manhole
