കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ജിവിഎച്ച്എസ്എസ്) പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനമേറ്റെന്ന് പരാതി. മുഹമ്മദ് അമീന്‍ എന്ന വിദ്യാര്‍ഥിക്കാണ് പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് മര്‍ദ്ദനമേറ്റത്.
'സീനിയര്‍ വിദ്യാര്‍ഥികള്‍ പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്നതോടെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇടവഴിയില്‍ വെച്ച് അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടുകയും ചെയ്തു' വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അത്തോളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
.gif)

അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു.
Complaint of brutal beating of a Plus One student in Atholi Kozhikode on the charge of ragging
