'ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ച് തകർക്കും....സൂക്ഷിച്ചോ'; പാലക്കാട് പി.കെ ശശിക്കെതിരെ സിപിഎം പ്രകടനം

'ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ച് തകർക്കും....സൂക്ഷിച്ചോ'; പാലക്കാട്  പി.കെ ശശിക്കെതിരെ സിപിഎം പ്രകടനം
Jul 13, 2025 08:45 PM | By Jain Rosviya

പാലക്കാട്: (truevisionnews.com) പാലക്കാട് പി.കെ ശശിക്ക് എതിരെ സിപിഎം പ്രകടനം. ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ച് തകർക്കും സൂക്ഷിച്ചോ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. മണ്ണാർക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്. മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ നാരയണൻ കുട്ടി അടക്കമുള്ള നേതാക്കൾ പ്രകടനത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പി.കെ ശശി പങ്കെടുത്തിരുന്നു.

ശശിയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് സിപിഎം പരിപാടി ബഹിഷ്‌കരിച്ചിരുന്നു. സിപിഎമ്മിനെതിരെ ശശി പരോക്ഷ വിമർശമനം ഉന്നയിച്ചിരുന്നു. പി. കെ ശശിക്ക് മുന്നറിയിപ്പുമായി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം പി.എം ആർഷോ രം​ഗത്തെത്തിയിരുന്നു. ഏരിയ കമ്മറ്റി ഓഫീസ് ഒരോ സിപിഎം പ്രവർത്തകന്റേയും വൈകാരികതയാണ്. അതിന് നേരെ ആക്രമണം ഉണ്ടായാൽ ജനാധിപത്യപരമായ മറുപടി മാത്രമല്ല ഉണ്ടാവുക ,വൈകാരിക തിരിച്ചടിയുണ്ടാകുമെന്നും പി എം ആർഷോ പറഞ്ഞു.

പി.കെ ശശിയും പാർട്ടിയിലെ ഒരു വിഭാഗവും തമ്മിൽ ഏറെ നാളായി ശീതയുദ്ധം നിലനിൽക്കുന്നുണ്ട്. ശശിക്കെതിരെ പാർട്ടി നടപടിയെടുത്തപ്പോൾ പ്രശ്‌നം അൽപ്പം തണുത്തെങ്കിലും പാർട്ടി പദവിയിലേക്ക് തിരിച്ചെടുത്തതോടെ പ്രശ്‌നം വീണ്ടും വഷളായി. ഇതിനിടെയാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിയിലേക്ക് ശശിയെ ക്ഷണിച്ചത്. ജനപ്രതിനിധി അല്ലാതിരുന്നിട്ടും ശശിയെ പരിപാടിയിലേക്ക് ക്ഷണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

CPM demonstration against PK Sasi in Palakkad

Next TV

Related Stories
വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

Jul 13, 2025 10:45 PM

വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

വയനാട് പടിഞ്ഞാറത്തറയില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കവേ 19കാരൻ...

Read More >>
ഉച്ച മുതൽ കാണാനില്ല...സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീട്ടമ്മ മരിച്ച നിലയില്‍

Jul 13, 2025 10:22 PM

ഉച്ച മുതൽ കാണാനില്ല...സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീട്ടമ്മ മരിച്ച നിലയില്‍

തിരുവല്ലത്ത് വീട്ടില്‍ നിന്ന് കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

Jul 13, 2025 10:17 PM

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം...

Read More >>
കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

Jul 13, 2025 10:03 PM

കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ്...

Read More >>
വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

Jul 13, 2025 09:35 PM

വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

കേരള പത്രപ്രവർത്തക യൂണിയനെതിരെ തുറന്ന പ്രതിഷേധവുമായി ദേശാഭിമാനിയിലെ മധ്യമ പ്രവർത്തകർ...

Read More >>
അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

Jul 13, 2025 09:09 PM

അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി...

Read More >>
Top Stories

//Truevisionall