കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ കാറ്റ് തുടരും, പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ കാറ്റ് തുടരും, പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു
May 27, 2025 07:51 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായി തുടരുന്ന കാറ്റിൽ സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ നാശനഷ്ടങ്ങളും അപകടവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതിടയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ -ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അതേ സമയം, വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. തിരുവനന്തപുരം ആലപ്പുഴ കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും ആണ് നൽകിയിരിക്കുന്നത്.

അറബിക്കടലിലും ബംഗാൾ ഉൾകടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായിട്ടാണ് നിലവിലെ മഴ. ശക്തമായി വീശുന്ന പടിഞ്ഞാറൻ കാറ്റും മഴയ്ക്ക് കാരണമാകുന്നുണ്ട്. കേരള തീരത്ത് നാളെ രാത്രി 8.30 വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തിയത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്.



Strong winds continue Kerala next five days new low pressure formed

Next TV

Related Stories
100 ഗ്രാം എം ഡി എം എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ

May 29, 2025 06:53 AM

100 ഗ്രാം എം ഡി എം എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ

കാലടിയിൽ 100 ഗ്രാം എം ഡി എം എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായി....

Read More >>
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്;  ആറ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

May 29, 2025 05:57 AM

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ആറ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അതിതീവ്ര മഴ മുന്നറിയിപ്പ്; ആറ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
മഴ ദുരിതം ശക്തമാകുന്നു; തൊഴിലുറപ്പ് ജോലികള്‍ക്ക് ജൂൺ 1 വരെ കലക്ടറുടെ നിരോധനം

May 28, 2025 08:29 PM

മഴ ദുരിതം ശക്തമാകുന്നു; തൊഴിലുറപ്പ് ജോലികള്‍ക്ക് ജൂൺ 1 വരെ കലക്ടറുടെ നിരോധനം

മഴ ദുരിതം ശക്തമാകുന്നു ; തൊഴിലുറപ്പ് ജോലികള്‍ക്ക് ജൂൺ 1 വരെ കലക്ടറുടെ...

Read More >>
തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

May 28, 2025 08:12 PM

തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം...

Read More >>
Top Stories