തൃശൂര്‍: (truevisionnews.com) കുളത്തില്‍ വീണ് മരിച്ച സരുണിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി നാട് . ഇന്നലെ രാവിലെയാണ് ചേരുംകുഴി മുരിക്കുംകുണ്ടിനെ നടുക്കിയ അപകടമുണ്ടായത് . നേര്‍ച്ചാല്‍ വീട്ടില്‍ സുരേഷ്-വിനീത ദമ്പതികളുടെ മൂത്ത മകന്‍ സരുണ്‍ (10) ആണ് മരിച്ചത്. കുഞ്ഞനുജനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സരുണിന് ജീവൻ നഷ്ടമായത് .
മീന്‍ പിടിക്കാന്‍ കുളത്തില്‍ ഇറങ്ങിയ ഇളയ സഹോദരന്‍ വരുണ്‍ കാല്‍ വഴുതി കുളത്തില്‍ വീണിരുന്നു. തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു സരുണ്‍. നാട്ടുകാര്‍ ചേര്‍ന്ന് കുളത്തില്‍ വീണ സരുണിനെ പുറത്തെടുത്ത് ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
.gif)
ആശാരിക്കാട് ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മുടപ്പല്ലൂര്‍ സ്വദേശിയായ പിതാവ് സുരേഷ് ചേരുംകുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. റബര്‍ ടാപ്പിങ് തൊഴിലാളിയാണ് പിതാവ്.
Fell pond died Thrissur
