കോഴിക്കോട്: ( www.truevisionnews.com ) ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിന് ഹോട്ടലിന്റെ ചില്ല് അടിച്ചു തകർത്തു. താമരശ്ശേരി അമ്പായത്തോടിലെ ഹോട്ടലിൽ ഇന്ന് രാവിലെയാണ് അക്രമം നടന്നത്. കണ്ണൂർ സ്വദേശിയായ ജോസിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇറങ്ങിപ്പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെച്ചതാണ് പ്രകോപനത്തിന് കാരണം. കടയിൽ നിന്നും സോഡക്കുപ്പി എടുത്താണ് ജോസ് ചില്ലുകൾ തകർത്തത്. ജോസ് കത്തിയെടുത്ത് സമീപത്തെ മുറുക്കാന്‍കടയിലുള്ളയാളെ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ പറയുന്നു.
hotel smashed and broken thamarassery for demanding money for meal
