കോഴിക്കോട് : ( www.truevisionnews.com ) ഓൺലൈനിലൂടെ പണം അപഹരിച്ചെന്ന പരാതിയിൽ പൊലീസിന്റെ വലയിൽ കുടുങ്ങി രണ്ട് പേർ. ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ. ഫറൂഖ് കോടമ്പുഴ താമസിക്കുന്ന മലപ്പുറം സ്വദേശി കാരാട്ട് പുരയിൽ (കമ്പിളിൽ) നജീം ( 45 ) ,മലപ്പുറം പുത്തനത്താണി കരിമ്പനക്കൽ മുഹമ്മദ് നബീൽ (23) എന്നിവരെയാണ് വളയം ഇൻസ്പെക്ടർ എം.കെ.അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ചെക്യാട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ആസ്പയർ ലോൺ ആപ്പിൽ കൂടി ലോണിന് അപേക്ഷിച്ചിരുന്നു. ലോൺ പാസായിട്ടുണ്ടെന്നും ലോൺ തുക അനുവദിക്കുന്നതിന് സർവ്വീസ് ചാർജ് എന്ന് പറഞ്ഞ് പല തവണകളായി 112410 രൂപ തട്ടിയെടുത്തെന്നാണ് പരാതി. വളയം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്ന് അറിഞ്ഞതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Financial fraud through loan app Two Malappuram natives arrested in Valayam
