ഇൻസ്റ്റഗ്രാം വഴി പരിചയം; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി നാല് ആൺകുട്ടികൾ

ഇൻസ്റ്റഗ്രാം വഴി പരിചയം; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി നാല് ആൺകുട്ടികൾ
Jul 16, 2025 10:54 PM | By Anjali M T

ലക്നൗ: (truevisionnews.com) ഗാസിയാബാദിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തു. ഇവരിൽ മൂന്നു പേർ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ്. നഗരത്തിലെ ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന പെൺകുട്ടി ബലാത്സംഗം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നു. അമ്മ പുറത്തുപോയപ്പോഴാണ് പീഡനം നടന്നത്.

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ട ആൺകുട്ടി അവളെ നേരിൽ കാണണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ ആൺകുട്ടി അവളുടെ വീട്ടിലെത്തി. പെൺ‌കുട്ടി വാതിൽ തുറന്നപ്പോൾ, മറ്റ് മൂന്ന് ആൺകുട്ടികൾക്കൊപ്പം ബലമായി മുറിയിൽ അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീട്ടിലേക്കു മടങ്ങിയെത്തിയ അമ്മ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അകത്തു കയറിയപ്പോൾ നാല് ആൺകുട്ടികൾ ചേർന്ന് മകളെ ബലാത്സംഗം ചെയ്യുന്നതാണ് കണ്ടത്. മകളെ മുറിയിൽനിന്ന് പുറത്തിറക്കിയ അമ്മ ആൺകുട്ടികളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിച്ചു. എന്നാൽ പൊലീസ് എത്തും മുൻപേ സമീപവാസികളായ ഹൗസിങ് സൊസൈറ്റി ഭാരവാഹികൾ വീട്ടിലെത്തി ആൺകുട്ടികളെ വിട്ടയച്ചതായി പൊലീസ് പറയുന്നു.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പ്ലസ് വൺ, 10, 9 ക്ലാസുകളിൽ‌ പഠിക്കുന്നവരാണ് പ്രതികൾ. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും മൊഴി രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പറയുമ്പോഴും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Lucknow Class 9 student raped by four boys

Next TV

Related Stories
സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 31-കാരന് ജീവപര്യന്തം തടവ്

Jul 17, 2025 12:13 PM

സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 31-കാരന് ജീവപര്യന്തം തടവ്

തമിഴ്നാട് നീലഗിരിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 31കാരന് ജീവപര്യന്തം...

Read More >>
കാമവെറി കുരുന്നിനോട്.... മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

Jul 17, 2025 10:45 AM

കാമവെറി കുരുന്നിനോട്.... മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ...

Read More >>
ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

Jul 16, 2025 11:07 PM

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത്...

Read More >>
അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗിക ബന്ധം, അമ്മയുടെ കൊടുംക്രൂരത

Jul 16, 2025 10:40 PM

അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗിക ബന്ധം, അമ്മയുടെ കൊടുംക്രൂരത

ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മയും...

Read More >>
സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനവും, അസഭ്യ വാക്കുകളും; യുവാവ് അറസ്റ്റിൽ

Jul 16, 2025 10:21 PM

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനവും, അസഭ്യ വാക്കുകളും; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ അശ്ലീലപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ...

Read More >>
സ്കൂൾ ബസ് കാത്തുനിന്ന ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

Jul 16, 2025 09:47 PM

സ്കൂൾ ബസ് കാത്തുനിന്ന ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

പാമ്പാടിയിൽ ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നത കാണിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവിനെ മാവേലിക്കരയിൽ നിന്ന് പൊലീസ്...

Read More >>
Top Stories

Entertainment News

//Truevisionall