അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗിക ബന്ധം, അമ്മയുടെ കൊടുംക്രൂരത

അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗിക ബന്ധം, അമ്മയുടെ കൊടുംക്രൂരത
Jul 16, 2025 10:40 PM | By VIPIN P V

ലഖ്‌നൗ: ( www.truevisionnews.com ) ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മയും കാമുകനും. റോഷ്‌നി, കാമുകന്‍ ഉദിത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. റോഷ്‌നിയുടെ ഭര്‍ത്താവ് ഷാരൂഖിന്റെ മേല്‍ കുറ്റം കെട്ടിവെച്ച് രക്ഷപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം. റോഷ്‌നിയുടെയും ഷാരൂഖിന്റെയും മകള്‍ സൈനയാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ച, ജൂലായ് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയുടെ അച്ഛനായ ഷാരൂഖാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു റോഷ്‌നി ആദ്യഘട്ടത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ മൊഴികളില്‍ സംശയം തോന്നിയ പോലീസ് പിന്നീട് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് റോഷ്‌നിയും ഉദിതും കുറ്റം സമ്മതിച്ചത്. കുഞ്ഞിന്റെ വായില്‍ തൂവാല തിരുകിക്കയറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി.

കുഞ്ഞിനെ കൊന്ന്, കുറ്റം ഷാരൂഖിന്റെ തലയില്‍ കെട്ടിവെച്ചാല്‍, ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും ശല്യം ഒരുമിച്ച് തീരുമെന്നും തങ്ങള്‍ക്ക് പിന്നീട് സുഖമായി കഴിയാം എന്നുമായിരുന്നു പ്രതികളുടെ കണക്കുകൂട്ടല്‍. കൊലപാതകത്തിന് ശേഷം മയക്കുമരുന്ന് ഉപയോഗിച്ച യുവതിയും കാമുകനും കുട്ടിയുടെ മൃതദേഹത്തിനരികില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായും രാത്രിമുഴുവന്‍ അവിടെതന്നെ ചെലവഴിച്ചതായും പോലീസ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം നടന്ന ദിവസം ഷാരൂഖ് വീട്ടില്‍ ഇല്ലായിരുന്നു. ഇത് മനസിലാക്കിയ ഉദിത് ഭക്ഷണവും മദ്യവും സിഗരറ്റുമായി അവിടെയെത്തി. റോഷ്‌നിയുമായി സമയംചെലവഴിക്കുന്നതിനിടെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ സൈന ഇരുവരെയും കണ്ടു. ഇത് മനസിലാക്കിയ ഉടന്‍ റോഷ്‌നിയും ഉദിതും ചേര്‍ന്ന് കുഞ്ഞിനെ പിടികൂടി വായില്‍ തൂവാല തിരുകുകയായിരുന്നു.

റോഷ്‌നിയാണ് കുഞ്ഞിന്റെ വായില്‍ തുണി തിരുകിയത്, അതേസമയം ഉദിത് കുഞ്ഞിന്റെ വയറ്റില്‍ ചവിട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റെ അനക്കം നില്‍ക്കുന്നതുവരെ ഇരുവരും ഇതേനില തുടര്‍ന്നു. കുഞ്ഞ് മരിച്ചു എന്ന് ഉറപ്പായതോടെ ഇരുവരും കുളിച്ചുവന്ന് കുഞ്ഞിന്റെ മൃതദേഹത്തിനരികിലിരുന്ന് മദ്യപിച്ചു, സിഗരറ്റ് വലിച്ചു, ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, ഭക്ഷണം കഴിച്ച് അവിടെത്തന്നെ കിടന്ന് ഉറങ്ങി എന്നാണ് പ്രതികളുടെ മൊഴി.

ചൊവ്വാഴ്ചയാണ് റോഷ്‌നി കുഞ്ഞ് കൊല്ലപ്പെട്ടു എന്ന് പോലീസിനെ അറിയിച്ചത്. ഭര്‍ത്താവ് ഷാരൂഖ് കെട്ടിടത്തിനുപുറത്ത് കൂടി വലിഞ്ഞുകയറി നാലാം നിലയിലെത്തി, വീടിനുള്ളില്‍ കടന്ന് കുഞ്ഞിനെ കൊലപ്പെടുത്തി എന്നായിരുന്നു റോഷ്‌നി പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ്, അടുത്തിടെ നടന്ന അപകടത്തിന്റെ ഭാഗമായി കാലിന് മാരകമായി പരിക്കേറ്റ ഷാരൂഖിന് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് മനസിലാക്കി.

മാത്രമല്ല, സമീപത്തെ സിസിടിവികളിലൊന്നും ഞായറാഴ്ച മുതലുള്ള ദൃശ്യങ്ങളില്‍ ഷാരൂഖ് ഉണ്ടായിരുന്നില്ല. പിന്നാലെയാണ് പോലീസ് റോഷ്‌നിയെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തതും ഇവര്‍ കുറ്റം സമ്മതിച്ചതും.

'എട്ടുവര്‍ഷക്കാലമായി ഷാരൂഖിന്റെ സുഹൃത്തായിരുന്നു ഉദിത്. കുടുംബവുമായി അടുത്ത ബന്ധമാണ് ഇയാള്‍ പുലര്‍ത്തിയിരുന്നത്. കുഞ്ഞിനെ കൊല്ലുകയും ഭര്‍ത്താവ് ഷാരൂഖിനെ ജയിലിലയയ്ക്കുകയും ചെയ്താല്‍ പിന്നീട് തങ്ങള്‍ക്ക് സുഖമായി ജീവിക്കാം എന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ റോഷ്‌നിയും ഉദിതും ഇതിനായി സമയം നോക്കി ഇരിക്കുകയായിരുന്നു,' ലഖ്‌നൗ വെസ്റ്റ് ഡിസിപി വിശ്വജീത് ശ്രീവാസ്തവ വ്യക്തമാക്കി.

മകള്‍ സൈനയ്ക്ക് തന്നോടൊപ്പം കഴിയാനായിരുന്നു ഇഷ്ടമെന്നും റോഷ്‌നിയാണ് അതിന് അനുവദിക്കാതിരുന്നതെന്നും ഷാരൂഖ് പറയുന്നു. 'എട്ടുവര്‍ഷമായുള്ള സൗഹൃദമാണ് ഉദിതുമായി. ഉദിത് അങ്കിള്‍ എന്നാണ് സൈന അയാളെ വിളിച്ചിരുന്നത്, എന്നിട്ടും അയാള്‍ ആ കുഞ്ഞിനെ കൊന്നുകളഞ്ഞു,' ഷാരൂഖ് പറയുന്നു. റോഷ്‌നിക്കും ഉദിതിനുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.



Five year old girl strangled to death mother had sex with boyfriend next to body extreme cruelty

Next TV

Related Stories
സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 31-കാരന് ജീവപര്യന്തം തടവ്

Jul 17, 2025 12:13 PM

സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 31-കാരന് ജീവപര്യന്തം തടവ്

തമിഴ്നാട് നീലഗിരിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 31കാരന് ജീവപര്യന്തം...

Read More >>
കാമവെറി കുരുന്നിനോട്.... മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

Jul 17, 2025 10:45 AM

കാമവെറി കുരുന്നിനോട്.... മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ...

Read More >>
ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

Jul 16, 2025 11:07 PM

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത്...

Read More >>
ഇൻസ്റ്റഗ്രാം വഴി പരിചയം; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി നാല് ആൺകുട്ടികൾ

Jul 16, 2025 10:54 PM

ഇൻസ്റ്റഗ്രാം വഴി പരിചയം; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി നാല് ആൺകുട്ടികൾ

ലക്നൗ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം...

Read More >>
സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനവും, അസഭ്യ വാക്കുകളും; യുവാവ് അറസ്റ്റിൽ

Jul 16, 2025 10:21 PM

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനവും, അസഭ്യ വാക്കുകളും; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ അശ്ലീലപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ...

Read More >>
Top Stories










Entertainment News





//Truevisionall