കോഴിക്കോട്: (truevisionnews.com)കോഴിക്കോട് കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടിയതായി നാട്ടുകാരുടെ സംശയം. കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ക്രമാധീതമായി ഉയർന്നതിനെ തുടർന്ന് 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മുള്ളൻകുന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
തൊട്ടിൽപ്പാലം പുഴയിലും കടത്തറ പുഴയിലും ശക്തമായ മലവെള്ളപ്പാച്ചിൽ രൂപപ്പെട്ടിട്ടുണ്ട്. പട്ടിയാട്ട് പുഴയിൽ അതിശക്തമായി വെള്ളം കൂടിവരുന്നു. ശക്തമായ കാറ്റും പ്രദേശത്ത് അനുഭവപ്പെടുന്നത് കൊണ്ട് കനത്ത ജാഗ്രതയാണ് ജില്ലാ അധികൃതർ സ്വീകരിച്ചിരിക്കുന്നത്. കോഴിക്കോട് ദേശീയപാതയിൽ വെള്ളം കയറിയതിനാൽ നഗരത്തിൽ വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്.
.gif)

ഇതിനിടെ പഴയ ദൃശ്യങ്ങൾ ഉപയോഗിച്ച് കൊണ്ട് വിലങ്ങാടും പശുക്കടവിലും ഉരുൾ പൊട്ടിയതായി സോഷ്യൽ മീഡിയ വഴി ചിലർ വ്യാജ പ്രചരണം നടത്തുന്നുണ്ട്.
Kuttiyadi river overflows its banks landslide suspected in forest range
