കോഴിക്കോട് : ( www.truevisionnews.com) കാലവർഷം ശക്തി പ്രാപിച്ചതോടെ മഴക്കിടെ നാദാപുരത്ത് രണ്ട് കിണർ ഇടിഞ്ഞ് താണു. നാദാപുരം മഠത്തിൽ മീത്തൽ കുഞ്ഞിപ്പാത്തുവിന്റെ വീട്ടുപറമ്പിലെ കിണറാണ് താഴ്ന്ന് പോയത്. ഇന്ന് പകലാണ് സംഭവം. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലിയും മറ്റ് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
.gif)

ചേലക്കാട് തോട്ടത്തിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണർ താഴ്ന്ന നിലയിൽ. മൂന്ന് വീട്ടുകാർ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറാണ് ആൾമറയും മോട്ടോറുകളും ഉൾപ്പെടെ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു മണ്ണിനടിയിലായത്.
കനത്ത മഴയിൽ മാമുണ്ടേരി എസ് എം കുഞ്ഞാലി ഹാജിയുടെ മതിലിന്റെ ഒരു ഭാഗം നിലംപൊത്തി. പുളിയവിൽ പൊമ്പ്ര പുഴക്കു സമീപം മണ്ണിടിഞ്ഞു .പോംബ്ര പുഴ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
Two wells collapsed Nadapuram during heavy rain kozhikkode
