കോഴിക്കോട്: ( www.truevisionnews.com ) സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ പ്രതികരണവുമായി റഹീമിന്റെ ഉമ്മ. മകനെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്നു റഹീമിന്റെ മാതാവിന്റെ പ്രതികരണം. റഹീമിന് അടുത്ത വർഷം മോചനം ലഭിക്കും. കേസിൽ വധശിക്ഷ നേരത്തെ തന്നെ കോടതി റദ്ദാക്കിയിരുന്നു. വിധിയിൽ ആശ്വാസമുണ്ടെന്നും അപ്പീലിനായി ശ്രമിക്കുമെന്നും നിയമസഹായ സമിതി പ്രതികരിച്ചു.
പൊതുഅവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിനാണ് കോടതി ശിക്ഷ വിധിച്ചത്. നിലവിൽ 19 വർഷം ജയിലിൽ കഴിഞ്ഞ റഹീമിന് ഒരു വർഷം കൂടി തടവ് ശിക്ഷ പൂർത്തിയാക്കേണ്ടതുണ്ട്. അടുത്ത വർഷം ഡിസംബറോടു കൂടി ശിക്ഷാ കാലാവധി കഴിയും. 13 തവണ മാറ്റി വെച്ച കേസിലാണ് ഒടുവിൽ സുപ്രധാന വിധി പുറത്തുവരുന്നത്.
.gif)

സൗദി പൗരന്റെ മകന്റെ കൊലപാതകത്തിലാണ് അബ്ദുറഹീം 2006ൽ അറസ്റ്റിലാകുന്നത്. കേസിൽ സൗദി പൗരന്റെ ബന്ധുക്കൾ ദിയാധനം വാങ്ങി ഒത്തു തീർപ്പിന് തയ്യാറായതിന്റെ അടിസ്ഥാനത്തിൽ പണം കൈമാറിയിരുന്നു. കേസിൽ സൗദി കുടുംബം മാപ്പു നൽകിയെങ്കിലും കുറ്റത്തിനുള്ള ശിക്ഷയാണ് തടവുകാലം. അതേസമയം വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.
abdulrahim mother reacts rahim release
