അഹമ്മദാബാദ്: (truevisionnews.com) ഗുജറാത്തില്‍ വനിതാ ഹോം ഗാര്‍ഡിന് നേരെ ആസിഡ് ആക്രമണം. ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. വാഹനം പാര്‍ക്ക് ചെയ്തതിലെ വീഴ്ച ചോദ്യം ചെയ്ത വനിതാ ഹോം ഗാര്‍ഡിന് നേരെയാണ് ഓട്ടോ ഡ്രൈവറുടെ ആക്രമണം. ഗാന്ധിനഗര്‍ ജില്ലയിലെ കലോര്‍ ടൗണിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ റാവത്ത് എന്നയാളാണ് ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാര്‍ഡിന് നേരെ ആസിഡ് ആക്രമണം നടത്തിയത്.
ഓട്ടോറിക്ഷ തെറ്റായി പാര്‍ക്കുചെയ്തതിനാണ് ഹോം ഗാര്‍ഡ് റാവത്തിനെ ചോദ്യം ചെയ്തത്. തുടര്‍ന്ന് വനിതാ ഹോം ഗാര്‍ഡിനെ തെറിവിളിച്ച റാവത്ത് ഓട്ടോയും എടുത്ത് വീട്ടിലേക്ക് പോയി.എന്നാല്‍ ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡുമായി എത്തിയ ഇയാൾ ഹോം ഗാര്‍ഡിനെ ആക്രമിക്കുകയായിരുന്നു. ഉടനെ തന്നെ പൊലീസ് റാവത്തിനെ അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീ നിലവില്‍ ചികിത്സയിലാണ്.
.gif)

മറ്റൊരു സംഭവത്തിൽ, വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ദമ്പതികൾ ഗുരുതരാവസ്ഥയിൽ. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റു.
ഇന്നലെയാണ് കൊച്ചിയെ നടുക്കിയ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. പള്ളിയില്‍ നിന്ന് മടങ്ങിയ ക്രിസ്റ്റഫറിനെയും മേരിയെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇവരുടെ അയൽവാസിയായ വില്യം ആക്രമിക്കുകയായിരുന്നു.
ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടിൽ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. ജീവനൊടുക്കിയ പ്രതിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ തുടങ്ങും. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് വില്യം ദമ്പതികളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളിയ ശരീരവുമായി ക്രിസ്റ്റഫറും മേരിയും ആശുപത്രിയിലേക്ക് വാഹനത്തില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു
Acid attack on female home guard in Gujarat
