'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ

'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ
Jul 19, 2025 07:27 AM | By Jain Rosviya

പുനെ: (truevisionnews.com) മഹാരാഷ്ട്രയിലെ ബാരാമതിയിൽ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജർ ജീവനൊടുക്കിയ ചെയ്ത നിലയിൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ശിവശങ്കർ മിത്ര (52)യെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബാങ്കിന്റെ പരിസരത്താണ് അദ്ദേഹം ജീവനൊടുക്കിയത്. ജോലി ഭാരം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കി.

ബാങ്കിലെ ജോലി സമ്മർദ്ദം മൂലമാണ് താൻ ഈ കടുത്ത നടപടി സ്വീകരിച്ചതെന്ന് മിത്ര പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാരെല്ലാം നന്നായി ജോലി ചെയ്യുന്നുണ്ടെന്നും ബാങ്ക് അവരുടെ മേൽ ഒരു തരത്തിലുള്ള ജോലി സമ്മർദ്ദവും ചെലുത്തരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യയോടും മകളോടും ജീവിതം അവസാനിപ്പിച്ചതിന് അദ്ദേഹം ക്ഷമ ചോദിക്കുകയും സാധ്യമെങ്കിൽ തന്റെ കണ്ണുകൾ ദാനം ചെയ്യാൻ ആവശ്യപ്പെടുകയും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞതായി പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാരാമതിയിലെ ബാങ്ക് ഓഫ് ബറോഡയിൽ ചീഫ് മാനേജരായി മിത്ര ജോലി ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളും ജോലി സമ്മർദ്ദവും ചൂണ്ടിക്കാട്ടി അദ്ദേഹം 2025 ജൂലൈ 11 ന് രാജി സമർപ്പിച്ചിരുന്നു. നോട്ടീസ് പിരിയഡിലിരിക്കെയാണ് മരണം. ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം സഹപ്രവർത്തകരെയോ മേലുദ്യോ​ഗസ്ഥരെയോ കുറ്റപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥർ അധിക ജോലി സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)



chief manager of a Bank of Baroda branch in Baramati, Maharashtra, committed suicide

Next TV

Related Stories
ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

Jul 19, 2025 02:11 PM

ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ...

Read More >>
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

Jul 19, 2025 12:59 PM

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു...

Read More >>
 ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

Jul 18, 2025 09:54 PM

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്...

Read More >>
കാവി പതാകകളുമായി പ്രതിഷേധക്കാരെത്തി, മതവികാരം വ്രണപ്പെടുത്തരുതെന്ന് ആവശ്യം; കെഎഫ്‌സി ഔട്ട്‌ലറ്റിന് പൂട്ട്

Jul 18, 2025 06:38 PM

കാവി പതാകകളുമായി പ്രതിഷേധക്കാരെത്തി, മതവികാരം വ്രണപ്പെടുത്തരുതെന്ന് ആവശ്യം; കെഎഫ്‌സി ഔട്ട്‌ലറ്റിന് പൂട്ട്

ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള കെഎഫ്‍സി ഔട്ട്ലെറ്റിന് മുന്നിൽ ഹിന്ദു രക്ഷാ ദളിന്റെ പ്രതിഷേധ...

Read More >>
Top Stories










//Truevisionall