കള്ളിക്കാട് (തിരുവനന്തപുരം): ( www.truevisionnews.com ) നെയ്യാർഡാം സ്കൂളിലെ പ്രൈമറി വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയ പാന്റ്സിന്റെ സിപ് അഗ്നിരക്ഷാസേന വേർപെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്കൂളിൽ വെച്ചാണ് മൂത്രമൊഴിക്കുന്നതിനിടെ സിപ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയത്. സംഭവമറിഞ്ഞ സ്കൂൾ അധികൃതർ വിവരം നെയ്യാർഡാം അഗ്നിരക്ഷാസേനയെ അറിയിച്ചു. തുടർന്ന് അസഹ്യമായ വേദനയിൽ പുളയുന്ന കുട്ടിയെ സേനയുടെ മൈലക്കരയിലെ സ്റ്റേഷനിലെത്തിച്ചു. അമ്മയെയും വിളിച്ചുവരുത്തി. തുടർന്ന് ചെറിയ വൈദ്യുതി കട്ടർ ഉപയോഗിച്ച് അരമണിക്കൂറോളം എടുത്ത് സുരക്ഷിതമായി സിപ് മുറിച്ചുനീക്കുകയായിരുന്നു.
Student's genitals were soaked with a sip while urinating; Firefighters rescued the child
