‘അവൾ മരിക്കണം, അതുകൊണ്ട് കൊന്നു’; പങ്കാളിയെ ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞു; യു പിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം

‘അവൾ മരിക്കണം, അതുകൊണ്ട് കൊന്നു’; പങ്കാളിയെ ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞു; യു പിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം
Jul 19, 2025 08:04 AM | By Athira V

( www.truevisionnews.com)ത്തർപ്രദേശിലെ ലഖ്നൌവിൽ പങ്കാളിക്ക് ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിലെറിഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ. ജഗദീഷ് റായ്ക്വാർ എന്ന യുവാവ് ലളിത്പൂരിൽ വെച്ചാണ് ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന യുവതിയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് ശേഷം യുവാവ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പൊലീസ് പിടികൂടുന്നത്.

ഇയാൾക്ക് താൻ ചെയ്ത കുറ്റത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്ന് പൊലീസ് പറഞ്ഞു. ‘അവൾക്ക് മരിക്കണമെന്ന് ആഗ്രഹിച്ചു, അതുകൊണ്ടാണ് ഞാൻ അവളെ കൊന്നത്’ എന്നാണ് യുവാവ് പറയുന്നത് എന്ന് പൊലീസ് പറഞ്ഞു.  ലളിത്പൂരിൽ ജഗദീഷിനൊപ്പം റാണി എന്ന യുവതി വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഭർത്താവായ നരേന്ദ്രനെ ഉപേക്ഷിച്ചാണ് യുവതി ജഗദീഷിനൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

അതിനിടെ ജഗദീഷ് മറ്റൊരു സ്ത്രീയുമായി വിവാഹം നടത്താൻ നിശ്ചയിച്ചു. എന്നാൽ യുവാവിന് റാണിയും തന്‍റെ ഭാവി വധുവും ഒരുമിച്ച് താമസിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് പൊലീസ് പറയുന്നു. ഇത് അറിഞ്ഞ റാണി യുവാവിന്റെ ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ച് ജഗദീഷിനെ ഉപേക്ഷിച്ച് പോയി.

റാണി മറ്റൊരാളോടൊപ്പം താമസിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ യുവാവ് പ്രകോപിതനാവുകയും യുവതിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ജഗദീഷ് കൊലപാതകം നടത്താനുള്ള വഴികൾ ഓണ്‍ലൈനിൽ തിരയുകയും പദ്ധതി തയ്യാറാക്കുകയുമായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Husband murdered his partner by mixing poison in a soft drink and threw his body in a river

Next TV

Related Stories
കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസ്

Jul 19, 2025 03:35 PM

കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസ്

കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, 10 പേർക്കെതിരെ പോക്സോ...

Read More >>
രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കീഴടങ്ങി

Jul 19, 2025 03:01 PM

രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കീഴടങ്ങി

രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ...

Read More >>
ചില്ലറക്കാരി ഒന്നും അല്ലാ....! ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ അറസ്റ്റിൽ

Jul 19, 2025 01:27 PM

ചില്ലറക്കാരി ഒന്നും അല്ലാ....! ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ അറസ്റ്റിൽ

ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ...

Read More >>
പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റം; യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

Jul 19, 2025 11:36 AM

പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റം; യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

മുംബൈയില്‍ വാക്കു തർക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തി...

Read More >>
ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

Jul 19, 2025 11:04 AM

ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ...

Read More >>
കോഴിക്കോട് ട്രെയിനിനുള്ളില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം;രണ്ട് പേര്‍ക്ക് പരിക്ക്

Jul 19, 2025 08:40 AM

കോഴിക്കോട് ട്രെയിനിനുള്ളില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം;രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട് ട്രെയിനിനുള്ളില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം;രണ്ട് പേര്‍ക്ക്...

Read More >>
Top Stories

//Truevisionall