---
title: "ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!"
english_title: "Want to make sex more pleasurable?... Here are the things men and women need to know....!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/303385/want-to-make-sex-more-pleasurable-here-are-the-things-men-and-women-need-to-know"
published_at: "2025-07-19T08:13:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687b084286ee3_feet.jpg"
keywords: []
---

# ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!

> **Lead Summary:** ** പ**രസ്പര സമ്മതവും നല്ല ആശയ വിനിമയവും പരസ്പര ബഹുമാനവും വൈകാരിക അടുപ്പവുമുള്ള പങ്കാളികള്‍ തമ്മിലുള്ള സംതൃപ്തമായ ലൈംഗിക ബന്ധമാണ് ആരോഗ്യകരമായ ലൈംഗികത. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഇത് വൈകാരിക ക്ഷേമത്തിലും പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിലും കേന്ദ്രീകരിച്ചിരിക്കുന്നു. ഒരു ബന്ധത്തിലെ ആരോഗ്യകരവും ആഹ്ലാദകരവുമായ ലൈംഗികതയില്‍ അവശ്യംവേണ്ട ചേരുവകള്‍ ഇവയാണ്.

## Article Content

** പ**രസ്പര സമ്മതവും നല്ല ആശയ വിനിമയവും പരസ്പര ബഹുമാനവും വൈകാരിക അടുപ്പവുമുള്ള പങ്കാളികള്‍ തമ്മിലുള്ള സംതൃപ്തമായ ലൈംഗിക ബന്ധമാണ് ആരോഗ്യകരമായ ലൈംഗികത. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഇത് വൈകാരിക ക്ഷേമത്തിലും പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിലും കേന്ദ്രീകരിച്ചിരിക്കുന്നു. ഒരു ബന്ധത്തിലെ ആരോഗ്യകരവും ആഹ്ലാദകരവുമായ ലൈംഗികതയില്‍ അവശ്യംവേണ്ട ചേരുവകള്‍ ഇവയാണ്.

**ലൈംഗിക അഭിലാഷത്തിലെ തടസ്സങ്ങള്‍: **ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ആശയവിനിമയം ഇല്ലാത്തത് തെറ്റിദ്ധാരണകള്‍ക്കും അടുപ്പമില്ലായ്മയിലേക്കും നയിക്കാനിടയുണ്ട്. ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധവും ചിലപ്പോള്‍ ഇതിന് കാരണമാകാം. ഇത് ലൈംഗിക ആത്മവിശ്വാസത്തെയും ആസ്വാദനത്തെയും ബാധിക്കും. മുന്‍കാലത്തുണ്ടായ മാനസിക ആഘാതങ്ങളും ഇത്തരത്തില്‍ പ്രശ്‌നമാകാനിടയുണ്ട്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ പങ്കാളിയുമായി ചര്‍ച്ചചെയ്യാനും തടസ്സമായി മാറാറുമുണ്ട്. അനാവശ്യമായ ലജ്ജയും മുന്‍ധാരണകളും ദമ്പതികളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ നിന്നും പരസ്പരം ഫാന്റസികള്‍ പങ്കിടുന്നതില്‍നിന്നും തടയും. അവിശ്വാസവും അസൂയയും ബന്ധത്തിനുള്ളില്‍ വൈകാരിക മുറിവുകള്‍ക്ക് ഇടവരുത്താം. മാത്രമല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും.

**സമ്മതം പ്രധാനം; **ആരോഗ്യകരവും സംതൃപ്തവുമായ ലൈംഗികബന്ധം ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അക്കാര്യം പങ്കാളികള്‍ പരസ്പരം മനസ്സില്‍ സൂക്ഷിക്കണം. പങ്കാളികള്‍ സമ്മതം എന്ന ആശയം പൂര്‍ണമായി മനസ്സിലാക്കുകയും എല്ലാ ലൈംഗിക പ്രവര്‍ത്തനങ്ങളും സമ്മതത്തോടെ ആണെന്ന് ഉറപ്പാക്കുകയും വേണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/303385/want-to-make-sex-more-pleasurable-here-are-the-things-men-and-women-need-to-know)