കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ കാർ കനാലിൽ വീണ് അപകടം. വടകര-കുറ്റ്യാടി സംസ്ഥാന പാതയിൽ വട്ടോളി ഗവ. യുപി സ്‌കൂളിന് സമീപത്തെ കനാലിലാണ് കാർ വീണത്.
കുറ്റ്യാടി ഭാഗത്ത് നിന്ന് വന്ന ഇന്നോവ കാർ കനത്ത മഴയിൽ റോഡിൽ നിന്നും തെന്നി മാറി കനാലിലേക്ക് വീഴുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഗ്ലാസ് പൊട്ടിച്ച് രക്ഷപെട്ടതിനാൽ വലിയ അപകടം ഒഴിവായി.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. വൻ ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടി. രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.
Accident car falls kanal Kuttiadi Kozhikode
