കോഴിക്കോട്: (truevisionnews.com) കോഴിക്കോട് കോടഞ്ചേരിയില്‍ സഹോദരങ്ങൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറരയോടെ വീടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍.
ഈ സമയം, ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞുവീഴുകയും അതില്‍നിന്ന് ഷോക്കേൽക്കുകയുമായിരുന്നു . തോടിനു സമീപത്തെ തേക്കുമരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് വീണതിനെ തുടര്‍ന്ന് പോസ്റ്റ് ഒടിഞ്ഞ് തോട്ടില്‍ പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
.gif)
Brothers die electrocution fishing stream Kodanchery Kozhikode
