കോഴിക്കോട് ചാലിയത്ത് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം; ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു

കോഴിക്കോട് ചാലിയത്ത് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം; ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു
May 25, 2025 07:41 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) ചാലിയം ഫിഷ് ലാന്റിംഗ് സെന്ററില്‍ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം. ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് അപകടം. കരുവന്‍തിരുത്തി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്.

ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനായി മോട്ടോര്‍ വിഞ്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ കരയുമായി ബന്ധിപ്പിച്ച ലോഹക്കയറില്‍ കൈ കുടുങ്ങുകയായിരുന്നു. വലതു കൈയ്യുടെ എല്ല് പൊട്ടുകയും ഇടത് കൈ തോളിന് താഴെയായി അറ്റ് പോവുകയും ചെയ്തു.

വലത് വാരിയെല്ലിന്റെ ഭാഗം കയറിന്റെ ഇടയില്‍ കുടുങ്ങിയതിനാല്‍ ശക്തമായ ശ്വാസ തടസ്സവും അനുഭവപ്പെട്ടു. ജീവനക്കാരനെ ഉടന്‍ തന്നെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Accident bringing boat shore Chaliyam Kozhikode Guest worker hand gets severed after getting entangled metal rope

Next TV

Related Stories
വിനോദയാത്ര കണ്ണീരിലാഴ്ത്തി, ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് മരിച്ച ആദിദേവിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും

May 25, 2025 10:28 PM

വിനോദയാത്ര കണ്ണീരിലാഴ്ത്തി, ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് മരിച്ച ആദിദേവിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും

ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് കുറ്റ്യാടി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു...

Read More >>
Top Stories