നാടിൻ്റെ രോക്ഷം; കല്ലാച്ചി വിഷ്ണുമംഗലം ബണ്ട് ഷട്ടർ തുറക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

നാടിൻ്റെ രോക്ഷം; കല്ലാച്ചി വിഷ്ണുമംഗലം ബണ്ട് ഷട്ടർ തുറക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു
May 24, 2025 05:32 PM | By Jain Rosviya

നാദാപുരം :(truevisionnews.com) മഴയെത്തുമ്പോൾ ദുരിതം വിതയ്ക്കുന്ന ജല അതോറിറ്റിക്കെതിരെ നാടിൻ്റെ രോക്ഷം. വിഷ്ണുമംഗലം ബണ്ട് ഷട്ടർ തുറക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. വിഷ്ണുമംഗലം പുഴയിൽ അശാസ്ത്രീയമായി പണിത കോൺഗ്രീറ്റ് ബണ്ടു കാരണം പ്രദേശവാസികൾ അനു ഭവിക്കുന്ന മഴക്കാല ദുരിതത്തിന് ഇനിയും ശാശ്വത പരിഹാരമില്ല.

ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ കാരണം കാലവർഷം തുടങ്ങുമ്പോൾ തന്നെ ജനം ഭീതിയിലാണ്.ബണ്ടു കാരണം നിറഞ്ഞു കവിഞ്ഞ പുഴയിലെ വെള്ളം തുറന് വിടാൻ ഷട്ടറുകൾ തുറക്കാൻ വന്ന കേരള വാട്ടർ അതോറിറ്റി അധികൃതരെ ഇന്ന് നാട്ടുകാർ തടഞ്ഞു.

കഴിഞ്ഞ വർഷം ബണ്ടിന്റെ താഴ് ഭാഗത്തുള്ള നാലുപൈപ്പുകളുടെ അടപ്പു മാറ്റാത്തത് പ്രളയത്തിന്റെ ഭീകരത വർദ്ധിക്കാൻ കാരണമായത്. ഈ പ്രാവശ്യം അടപ്പു മാറ്റാതെ തുറക്കാൻ സമ്മതിക്കില്ലെന്നു നാട്ടുകാരും പുഴ സംരക്ഷണ സമിതിയും തീർത്തു പറഞ്ഞു.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വളയം പഞ്ചായത്ത് മെമ്പർ നസീമ നാരോൻ്റെവിട പുഴ സംരക്ഷണ സമിതി ഭാരവാഹികളും വാട്ടർ ആതോറ്റി ഉദ്യോഗസ്തരും തമ്മിൽ നടത്തിയ ചർച്ചയുടെ ഭാഗമായി അധികൃതരിൽനിന്നും ഉറപ്പ് എഴുതി വാങ്ങി.

അധികൃതർ വാക്കുപാലിക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്ന് പുഴ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. വിഷ്ണുമംഗലം പുഴ സംരക്ഷണ സമിതി ചെയർമാൻ അഹമ്മദ് കുറുവയിൽ ,കൺവീനർ കോടുകണ്ടി മൊയ്തു,കെ കെ അൻവർ, കോറോത്ത് അഹമ്മത് ഹാജി,നംഷി കുനിയിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

kozhikode Kallachi Vishnumangalam Bund officials came open shutters were stopped

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

//Truevisionall