ഗുരുഗ്രാം, 23 മെയ് 2025: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്‌എംഎസ്ഐ) ഇന്ന് തങ്ങളുടെ പ്രീമിയം പോർട്ട്ഫോളിയോയിൽ പുതിയ രണ്ട് ശക്തമായ മോഡലുകളായ സിബി750 ഹോർണറ്റ്, സിബി1000 ഹോർണറ്റ് എസ്‌പി എന്നിവയുടെ ലോഞ്ച് പ്രഖ്യാപിച്ചു. ഈ രണ്ട് മോഡലുകളുടെയും ബുക്കിംഗ് തുടങ്ങി, ഡെലിവറികൾ ജൂൺ 2025 മുതൽ ആരംഭിക്കും. പുതിയ ഹോണ്ട സിബി750 ഹോർണറ്റിൻ്റെ വില 8,59,500 രൂപയും, സിബി1000 ഹോർണറ്റ് എസ്‌പി-ക്ക് 12,35,900 [എക്‌സ്-ഷോറൂം (ഗുരുഗ്രാം)]. സിബി750 ഹോർണറ്റ് ഇന്ത്യയിലെ എല്ലാ ബിഗ്‌വിങ് ടോപ്‌ലൈൻ, ബിഗ്‌വിങ് ഡീലർഷിപ്പുകളിലും ലഭ്യമാകും. എന്നാൽ സിബി1000 ഹോർണറ്റ് എസ്‌പി ഇന്ത്യയിൽ ബിഗ്‌വിങ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിൽ മാത്രമാകും ലഭ്യമാകുക.
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്സുമു ഒട്ടാനിപറഞ്ഞു, “ഇന്ത്യൻ പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗം, പ്രത്യേകിച്ച് സ്റ്റൈലിനൊപ്പം പ്രകടനവും ആഗ്രഹിക്കുന്ന ചെറുപ്പക്കാരും അഭിനിവേശമുള്ളവരുമായ റൈഡർമാർക്കിടയിൽ വർഷങ്ങളായി വമ്പിച്ച വളർച്ച കൈവരിച്ചിട്ടുണ്ട്. സിബി750 ഹോർണറ്റ്, സിബി1000 ഹോർണറ്റ് എസ്‌പി മോഡലുകളുടെ ലോഞ്ച് വഴി, ഫൺ ബൈക്കിങ്ങിൽ ഞങ്ങളുടെ സാന്നിദ്ധ്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഹോണ്ടയുടെ എഞ്ചിനീയറിംഗ് മികവിൻ്റെ പാരമ്പര്യം, അഗ്രെസീവ് ഡിസൈൻ, അതിശയകരമായ പ്രകടനം എന്നിവയുടെ യഥാർത്ഥ പ്രതിനിധികളാണ് ഈ ബൈക്കുകൾ. ഡൈനാമിക്, സ്പോർടി റൈഡിംഗ് അനുഭവം തേടുന്ന റൈഡർമാരുടെ ഹൃദയങ്ങളിൽ ഈ ഹോർണറ്റുകൾ ഉറച്ച സ്ഥാനം നേടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”
.gif)
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു, "ഹോർണറ്റ് എന്നും മോട്ടോർസൈക്കിൾ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ട്. ഇപ്പോഴത്തെ സിബി750യും സിബി1000 ഹോർണറ്റ് എസ്‌പി-യും അവതരിപ്പിച്ച് ആ പാരമ്പര്യത്തെ ഇനി മറ്റൊരുചുവടിലേക്ക് കൊണ്ടുപോകുകയാണ്. ആധുനിക സാങ്കേതികവിദ്യ, ഐകോണിക് ഡിസൈൻ, ശക്തമായ റോഡ് പ്രെസൻസ് എന്നിവയെ സമന്വയിപ്പിക്കുന്ന ഈ മോട്ടോർസൈക്കിളുകൾ അവരുടെ സെഗ്മെന്റുകളിൽ ഏറ്റവും ആകർഷണീയമായ തിരഞ്ഞെടുപ്പുകളായി മാറും. ഇന്ത്യയിലെ പെർഫോർമൻസ് മോട്ടോർസൈക്കിളുകൾക്കായുള്ള ആളുകളുടെ താൽപ്പര്യം ക്രമാതീതമായി വർധിച്ചു വരികയാണ്, അതിനാൽ ഓരോ ത്രില്ല് ആഗ്രഹിക്കുന്ന വ്യക്തിയുടെയും മനസ്സിൽ ഈ ഹോർണറ്റുകൾ പ്രതിധ്വനിക്കും എന്നതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. റൈഡിംഗ് സമൂഹത്തിൽ നിന്നും മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നു."
'അഗ്രസീവ് എക്സ് പ്യുവർ' സ്റ്റൈലിംഗിൽ, സിബി750 ഹോർണറ്റും സിബി1000 ഹോർണറ്റ് എസ്‌പിയും മൂർച്ചയുള്ള ബോഡിവർക്ക്, അഗ്രസീവ് ടാങ്ക് ഷ്രൗഡുകൾ, ശ്രദ്ധേയമായ ഹെഡ്‌ലാമ്പ് ഉൾക്കൊള്ളുന്ന പൂർണ്ണ എൽഇഡി ലൈറ്റിംഗ് സിസ്റ്റം എന്നിവയ്‌ക്കൊപ്പം മസ്കുലാർ സ്ട്രീറ്റ് ഫൈറ്റർ ലുക്ക് അവതരിപ്പിക്കുന്നു. സിബി750 മാറ്റ് പേൾ ഗ്ലെയർ വൈറ്റ്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. സിബി1000 ഹോർനെറ്റ് എസ്‌പി ബോൾഡ് ഗോൾഡ് ആക്സന്റുകളോടെ മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് നിറത്തിൽ മാത്രമേ ലഭ്യമാകൂ.
ഉയർന്ന നിലവാരമുള്ള ഹാർഡ്‌വെയറും ഹൈടെക് ഫീച്ചറുകളും
ഉയർന്ന പ്രകടനമുള്ള ഹാൻഡ്‌ലിംഗിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന രണ്ട് ബൈക്കുകളിലും പ്രീമിയം ഘടകങ്ങൾ ഉൾപ്പെടുന്നു. സിബി750 ഹോർണറ്റിന് മുൻവശത്ത് ഷോവാ എസ്എഫ്എഫ്-ബിപിടിഎം ഇൻവേർട്ടഡ് ഫോർക്കും പിൻവശത്ത് പ്രോ-ലിങ്ക് റിയർ മോണോഷോക്കും ലഭിക്കുന്നു, അതേസമയം സിബി1000 ഹോർണറ്റ് എസ്‌പിക്ക് മുൻവശത്ത് ഷോവാ എസ്എഫ്എഫ്-ബിപിയും, മെച്ചപ്പെട്ട നിയന്ത്രണത്തിനായി പിൻവശത്ത് ഒരു ÖHLINS ടിടിഎക്‌സ്36 ചേർത്തിട്ടുണ്ട്.
സിബി750-ൽ 296എംഎം ഫ്രണ്ട് ഡിസ്കുകളും സിബി1000 എസ്‌പി-യിൽ 310എംഎം ബ്രെംബോ യൂണിറ്റുകളും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു - രണ്ടിലും 240എംഎം റിയർ ഡിസ്കുകളും ഡ്യുവൽ-ചാനൽ എബിഎസും ഉണ്ട്.
ഹോണ്ട റോഡ്‌സിങ്കോടുകൂടിയ 5.0 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ ബ്ലൂടൂത്ത് നാവിഗേഷൻ, കോളുകൾ, സംഗീതം എന്നിവ സാധ്യമാക്കുന്നു. രണ്ട് മോഡലുകളിലും അവബോധജന്യമായ നിയന്ത്രണത്തിനായി ഒരു പ്രകാശിത മൾട്ടിഫംഗ്ഷൻ സ്വിച്ചും ഉണ്ട്.
ദൃഢമായ പ്രകടനവും ഇലക്ട്രോണിക് സഹായവും
സിബി750 ഹോർണറ്റ് 9,500 അർപിഎമ്മിൽ 67.5 കിലോവാട്ട് പവറും 7,250 അർപിഎമ്മിൽ 75 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 755 സിസി ഇൻലൈൻ 2-സിലിണ്ടർ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. സിബി1000 ഹോർണറ്റ് എസ്‌പി 11,000 അർപിഎമ്മിൽ 115.6 കിലോവാട്ട് പവറും 9,000 അർപിഎമ്മിൽ 107 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 999 സിസി ഇൻലൈൻ-ഫോർ ഡിഒഎച്ച്സി എഞ്ചിനാണ് ഉപയോഗിക്കുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി വരുന്ന രണ്ട് മോഡലിനും അസിസ്റ്റ് & സ്ലിപ്പർ ക്ലച്ചും ഉണ്ട്.
സിബി750 നാല് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു - സ്‌പോർട്, സ്റ്റാൻഡേർഡ്, റെയിൻ, യൂസർ - അതേസമയം സിബി1000 എസ്‌പി രണ്ടാമത്തെ ഇഷ്ടാനുസൃതമാക്കാവുന്ന യൂസർ മോഡ് (ആകെ അഞ്ച്) ചേർക്കുന്നു. റൈഡർ സഹായങ്ങളിൽ 3-ലെവൽ ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സിബി1000 എസ്‌പി-യിലെ ഒരു സ്റ്റാൻഡേർഡ് ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ എന്നിവ ഉൾപ്പെടുന്നു.
വിലയും ലഭ്യതയും
പുതുതായി അവതരിച്ച 2025 ഹോണ്ട സിബി750 ഹോർണറ്റിൻ്റെ എക്‌സ്-ഷോറൂം വില 8,59,500 രൂപയും , ഫ്ലാഗ്‌ഷിപ്പ് മോഡൽ ആയ സിബി1000 ഹോർണറ്റ് എസ്‌പിയുടെ എക്‌സ്‌ഷോറൂം വില 12,35,900 രൂപയാണ്. ഈ രണ്ട് ബൈക്കുകൾക്കുമുള്ള ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്, ഡെലിവറികൾ 2025 ജൂൺ മുതൽ ആരംഭിക്കും. ഹോണ്ടാ ബിഗ്‌വിംഗ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.HondaBigWing.in) മുഖേന ഓൺലൈനിലൂടെയും ബുക്ക് ചെയ്യാൻ കഴിയും. സിബി750 ഹോർണറ്റ് എല്ലാ ബിഗ്‌വിംഗ് ടോപ്പ്‌ലൈൻ, ബിഗ്‌വിംഗ് ഡീലർഷിപ്പുകളിലും ലഭ്യമായിരിക്കുമ്പോൾ, സിബി1000 ഹോർണറ്റ് എസ്‌പി ഇന്ത്യയിൽ ബിഗ്‌വിംഗ് ടോപ്പ്‌ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രം ലഭ്യമാകും. പ്രകടനത്തിലും ശൈലിയിലും ഉറച്ച ഒരു പാരമ്പര്യത്തോടൊപ്പം, പുതിയ ഹോർണറ്റുകൾ വിപണിയിൽ വലിയ ചർച്ചക്ക് വഴി വെച്ചിട്ടുണ്ട് .
Honda Motorcycle and Scooter India launches new CB750 Hornet and CB1000 Hornet SP models
